ആലപ്പുഴ: വളർത്തുനായയെ അയൽവാസി ജീവനോടെ കത്തിച്ചുകൊന്നുവെന്ന ഉടമയുടെ പരാതിയിൽ നടപടി. രണ്ടരമാസം മുൻപ് കൂഴിച്ചുമൂടിയ വളർത്തു നായയെ തലയ്ക്കടിച്ചും മണ്ണെണ്ണയൊഴിച്ചു കത്തിച്ചും കൊന്നതാണെന്നാണ് പരാതി. തുടർന്ന് അയൽവാസിയുടെ പറമ്പിൽനിന്നു ജഡം പുറത്തെടുത്ത് സാംപിൾ ശേഖരിച്ചു. എടത്വ തലവടി പഞ്ചായത്ത് ഒൻപതാം വാർഡ് തോപ്പിൽചിറയിൽ മോൻസി ജേക്കബിന്റെ പരാതിയിലാണ് കേസ്.
Also Read- 17 മുട്ട, ഒന്നരക്കിലോ കടല, ഒരു കിലോ ശര്‍ക്കര, പഴം; അങ്കണവാടിയിൽ ഈ മാസം മോഷണം മൂന്നുതവണ
മാർച്ച് 13ന് രാത്രി മോൻസിയുടെ വീട്ടിലെ മതിൽക്കെട്ടിനുള്ളിൽ തുറന്ന് വിട്ടിരുന്ന 2 വയസുള്ള നായ എങ്ങനെയോ മതിൽക്കെട്ടിനു വെളിയിൽ പോയി. രണ്ടു ദിവസം നായയ്ക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ടാം ദിവസം നായ സമീപവാസിയുടെ കിണറ്റിൽ വീണു എന്നും ചത്തതിനാൽ കുഴിച്ചിട്ടു എന്നും വിവരം ലഭിച്ചു.
Also Read- പോക്സോ കേസ് പ്രതിയെ ലൈംഗികമായി പീഡിപ്പിച്ച സിഐയ്ക്ക് പിരിച്ചുവിടൽ നോട്ടീസ്
പിന്നീട് കൂടുതൽ അന്വേഷണം നടത്തിയപ്പോൾ, കിണറ്റിൽ വീണ നായയെ കരയ്ക്കെടുത്തപ്പോൾ ആരോഗ്യവാനായിരുന്നെന്നും പിന്നീട് തലയ്ക്കടിച്ച് മൃതപ്രായനാക്കിയെന്നും മോൻസിക്ക് വിവരം ലഭിച്ചു. അവശനായ നായയെ കുഴിച്ചിടാൻ ഒരുങ്ങിയപ്പോൾ ചാടിയെണീക്കാൻ ശ്രമിക്കുകയും തുടർന്ന് മണ്ണെണ്ണയൊഴിച്ച് കത്തിച്ച ശേഷം കുഴി മൂടുകയും ചെയ്തതായി വിവരം ലഭിച്ചു. ഇതേത്തുടർന്ന് ഏപ്രിൽ 14 ന് ആദ്യം എടത്വ പൊലീസിൽ പരാതി നൽകി. എന്നാൽ, തുടർനടപടി ഉണ്ടാകാതിരുന്നതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
Also Read- മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കെട്ടിടത്തിൽ വീണ്ടും തീപിടിത്തം; പത്തുദിവസത്തിൽ മൂന്നാമത്തേത്
തുടർന്നാണ് ഇന്നലെ വെറ്ററിനറി സർജന്റെ സാന്നിധ്യത്തിൽ ജഡം പുറത്തെടുത്തത്. സാംപിൾ തിരുവനന്തപുരത്തുള്ള ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു. എടത്വ എസ്ഐ കെ എൽ മഹേഷ്, സീനിയർ സിപിഒമാരായ പ്രേംജിത്ത്, സുനിൽ, വെറ്ററിനറി സർജന്മാരായ എസ് ശ്രീജിത്ത്, പ്രഭുൽ വി കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ജഡം പുറത്തെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alappuzha, Edathua, Kerala police, Pet Dog