ലഖ്‌നൗ: ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചതിന് പിന്നാലെ പൊലീസ് കോൺസ്റ്റബിളായ യുവതിയെ മൊഴിചൊല്ലി ആർ എപി എഫ് ഉദ്യോഗസ്ഥനായ ഭർത്താവ്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. പൊലീസ് കോൺസ്റ്റബിളായ ഭർതൃപിതാവാണ് വനിതാ കോൺസ്റ്റബിളിനെ ലൈംഗികമായി പീഡിപ്പിച്ചത്. ഈ സംഭവം വിവാദമായതിന് പിന്നാലെയാണ് യുവതിയുടെ ഭർത്താവും. ആര്‍പിഎഫ് ഉദ്യോഗസ്ഥനുമായ നസീര്‍ അഹമ്മദ് മുത്തലാഖ് ചൊല്ലിയെന്ന ആരോപണം ഉയരുന്നത്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ യുവതിയുടെ ഭർതൃപിതാവ് ആബിദിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് യുവതിയെ ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചത്. ഈ സമയത്ത് യുവതിയുടെ ഭർത്താവ് വീട്ടിൽ ഇല്ലായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസുകാരൻ കൂടിയായ ഭർതൃപിതാവ് മരുമകളെ ലൈംഗികമായി പീഡിപ്പിച്ചത്.
സംഭവം പിറ്റേ ദിവസം തന്നെ ഭർത്താവിനോട് തുറന്നു പറഞ്ഞെങ്കിലും അത് അംഗീകരിക്കാൻ ആർ പി എഫ് ഉദ്യോഗസ്ഥൻ കൂടിയായ നസീർ അഹമ്മദ് തയ്യാറായില്ലെന്നാണ് യുവതിയുടെ പരാതി. പിറ്റേദിവസം വൈകുന്നേരത്തോടെ തന്‍റെ അടുത്തെത്തിയ ഭർത്താവ്, മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. ഏറെക്കാലമായി താൻ ഭർതൃവീട്ടിൽ പീഡനം നേരിട്ടുവരികയാണെന്നും സ്ത്രീധനത്തിന്‍റെ പേരിലും അതിക്രമം നേരിട്ടതായും യുവതി പറയുന്നു. ഭർത്താവിന്‍റെ മാതാപിതാക്കൾ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഇതേക്കുറിച്ച് പറയുമ്പോൾ, അത് കേൾക്കാൻ പോലും ഭർത്താവ് തയ്യാറായിരുന്നില്ല.
ഇടയ്ക്കിടെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെങ്കിലും ലൈംഗികമായി പീഡിപ്പിച്ചത് ആദ്യമായിട്ടാണെന്നും യുവതി പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മീററ്റ് സ്റ്റേഷൻ ഹൌസ് ഓഫീസർ അറിയിച്ചു. ആബിദിനും നസീറിനുമെതിരെ കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആബിദിനെയും നസീറിനെയും ഉടൻ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Also Read-
'സ്വപ്നത്തിൽ വന്ന് ബലാത്സംഗം ചെയ്യുന്നു'; മന്ത്രവാദിക്കെതിരെ പരാതിയുമായി യുവതികഴക്കൂട്ടത്ത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിലായി. വള്ളക്കടവ് ഗംഗ ഭവനില്‍ മുത്തു എന്നു വിളിക്കുന്ന അഖിനേഷ് അശോകി(21)നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റുചെയ്തത്. ഇയാൾ വിവാഹിതനാണെന്ന് പൊലീസ് പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സെപ്‌റ്റംബര്‍ മുതല്‍ അഖിനേഷ് നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണായാണെന്ന് അറിഞ്ഞത്. ആറു മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ടു ദിവസം മുന്‍പാണ് കഴക്കൂട്ടം പോലീസിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയത്.
ഇന്ന് റിപ്പോർട്ട ചെയ്ത മറ്റൊരു സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സബ് ഇൻസ്പെക്ടര്‍ അറസ്റ്റിലായി. ചെന്നൈ കാശിമേഡ് സ്റ്റേഷൻ എസ്ഐ ആയ സതീഷ് കുമാർ (37) ആണ് അറസ്റ്റിലായിരിക്കുന്നത്. മാധവപുരം സ്വദേശിനിയായ പതിനഞ്ചുകാരിയാണ് ഇയാളുടെ പീഡനത്തിനിരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും ഇവരുടെ സഹോദരിയും അറസ്റ്റിലായിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.