പൈക: പാലാ പൈകയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മല്ലികശ്ശേരി കണ്ണമുണ്ടയിൽ സിനിയാണ് മരിച്ചത്. ഈ മാസം 9 നാണ് സിനിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ സിനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ സിനിയുടെ ഭർത്താവ് ബിനോയ് പൊലീസ് കസ്റ്റഡിയിലാണ്. സിനിയെ സംശയമായിരുന്ന ബിനോയ് ഏപ്രിൽ 9ന് രാത്രി വെട്ടുകയായിരുന്നു.
കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്ന സിനിയെ ബിനോയ് കുത്തുകയായിരുന്നു. സിനിയുടെ കഴുത്തിൽ ആഴത്തിൽ ഗുരുതരമായി മുറിവേറ്റിരുന്നു. മക്കളുടെ മുന്നിൽ വച്ചായിരുന്നു ബിനോയ് സിനിയെ ആക്രമിച്ചത്. അമ്മയുടെ നിലവിളി കേട്ട് മുറിയിലായിരുന്ന കുട്ടികൾ ഓടിയെത്തി. കുട്ടികളാണ് അയല്‍വാസികളെ വിവരമറിയിച്ച് സിനിയെ ആശുപത്രിയില്‍ എത്തിച്ചത്.
സംശയരോഗിയായ ബിനോയ് സിനിയുടെ ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് വിലക്കിയിരുന്നു. മക്കള്‍ ഭാര്യയുടെ ഫോട്ടോ എടുക്കുന്നതും ഇയാൾ വിലക്കിയിരുന്നു.
തൃശ്ശൂർ പീച്ചിയിൽ കനാലിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം അഴുകിയ നിലയിൽ
തൃശൂര്‍ പീച്ചി കല്ലിടുക്കില്‍ ദേശീയപാതയോരത്തെ കനാലില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. പീച്ചി ഡാമില്‍ നിന്നുള്ള വെള്ളം ഒഴുകുന്ന മൂലംകോട് ആണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ വിളക്ക് എടുത്തതിന് അമ്മയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ
വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ വിളക്ക് എടുത്തതിന് അമ്മയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. അന്തിക്കാട് കാരമുക്ക് വാലിപ്പറമ്പിൽ സുധീഷ്(38) ആണ് അറസ്റ്റിലായത്. വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ വിളക്കും ഇടങ്ങഴിയും അമ്മ എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് ആക്രമണം ഉണ്ടായത്. സുധീഷ് വിളക്കുകൊണ്ടു അമ്മയുടെ കൈയിൽ അടിക്കുകയായിരുന്നു. ഇതേത്തുടർന്ന് അമ്മയുടെ കൈയ്ക്ക് പൊട്ടൽ ഉണ്ടായിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് സുധീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.