• HOME
  • »
  • NEWS
  • »
  • crime
  • »
  • തിരുവനന്തപുരത്ത് രോഗിയുടെ മർദനത്തിൽ വനിതാ ഡോക്ടറുടെ കൈ ഒടിഞ്ഞു; അക്രമി അറസ്റ്റിൽ

തിരുവനന്തപുരത്ത് രോഗിയുടെ മർദനത്തിൽ വനിതാ ഡോക്ടറുടെ കൈ ഒടിഞ്ഞു; അക്രമി അറസ്റ്റിൽ

സർജറി ഒ പി യിൽ വൃക്കയിലെ കല്ലിന് ചികിൽസ തേടിയെത്തിയ ആളാണ് ഡോക്ടറെ മർദ്ദിച്ചത്

  • Share this:
    തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ രോഗിയുടെ മർദ്ദനത്തിൽ വനിതാ ഡോക്ടറുടെ കൈ ഒടിഞ്ഞു. സർജറി വിഭാഗത്തിലെ ഡോക്ടർ സി എം ശോഭയ്ക്കാണ് രോഗിയുടെ മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റത്. എക്സ് റേ പരിശോധനയിലാണ് ഡോക്ടറുടെ കൈയ്ക്ക് ഒടിവ് സംഭവിച്ചെന്ന് വ്യക്തമായത്. പ്രതി വസീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    സർജറി ഒ പി യിൽ വൃക്കയിലെ കല്ലിന് ചികിൽസ തേടിയെത്തിയതായിരുന്നു വസീർ. രോഗവിവരങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് വസീർ പ്രകോപിതനായതും ഡോക്ടറെ മർദിക്കുകയും ചെയ്തത്. അഡ്മിറ്റാകാൻ ഡോക്ടർ നിർദ്ദേശിച്ചതോടെയാണ് രോഗി അക്രമാസക്തനായത്. ഡോക്ടറുടെ കൈവശമുണ്ടായിരുന്ന പരിശോധന ഫലങ്ങൾ തട്ടിപ്പറിക്കുകയും ആക്രമിക്കുകയും ചെയ്ത ശേഷം വസീർ അവിടെനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

    തലയ്ക്ക് നേരെ വന്ന അടി തടുത്തപ്പോഴാണ് ഡോക്ടറുടെ കൈക്ക് പരുക്കേറ്റത്. ഡോക്ടർ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. കന്‍റോൺമെന്‍റ് പൊലീസിൽ ഡോക്ടർ നൽകിയ പരാതിയെ തുടർന്നാണ് വസീറിനെ കസ്റ്റഡിയിലെടുത്തത്.

    Also Read- തൃശൂരിൽ ലഹരി മാഫിയ സംഘം എസ്ഐയെ ആക്രമിച്ചു; ജീപ്പ് അടിച്ച് തകർത്തു; മൂന്നു പേർ പിടിയിൽ

    ഡ്യൂട്ടി സമയം കഴിഞ്ഞും ഭക്ഷണം പോലും കഴിക്കാതെ ജോലി ചെയ്യുമ്പോഴാണ് തനിക്കെതിരെ അക്രമമുണ്ടായതെന്ന് ഡോ. സി എം ശോഭ പറഞ്ഞു. തന്നെ മർദ്ദിക്കുന്നതിന് അവിടെയുണ്ടായിരുന്ന രോഗികളും അവരുടെ ബന്ധുക്കളും ദൃക്സാക്ഷികളാണ്. ഇതിനെതിരെ കർശനമായ നടപടി ഉണ്ടാകണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു.

    News Summary- Patient assaulted woman doctor in general hospital, Thiruvananthapuram. Doctor CM Shobha of the surgery department was beaten up. Accused Wazir has been taken into police custody.
    Published by:Anuraj GR
    First published: