കോവിഡ് കെയർ സെന്ററിൽ ഡോക്ടർക്ക് നേരെ ലൈംഗിക അതിക്രമം; രണ്ട് സഹപ്രവര്‍ത്തകർക്കെതിരെ കേസ്
കോവിഡ് കെയർ സെന്ററിൽ ഡോക്ടർക്ക് നേരെ ലൈംഗിക അതിക്രമം; രണ്ട് സഹപ്രവര്‍ത്തകർക്കെതിരെ കേസ്
കോവിഡ് ഫെസിലിറ്റി നടത്തുന്ന ഏജൻസി തന്നെയാണ് പരാതിയിൽ ഉൾപ്പെട്ട ഡോക്ടർമാരെ അവിടെ നിയമിച്ചതെന്നാണ് പൂനെ മുൻസിപ്പൽ കോര്പ്പറേഷൻ (PMC) അധികൃതരുടെ വിശദീകരണം.
പൂനെ: മഹാരാഷ്ട്രയിൽ കോവിഡ് കെയർ സെന്ററിൽ വനിതാ ഡോക്ടർക്ക് നേരേ ലൈംഗിക അതിക്രമമെന്ന് പരാതി. സഹപ്രവർത്തകരായ രണ്ട് ഡോക്ടര്‍മാർക്കെതിരെയാണ് ആരോപണം. പൂനെയിൽ ഒരു കോവിഡ് ഫെസിലിറ്റി സെന്ററിലെ ഡോക്ടറായ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സഹപ്രവർത്തകരായ രണ്ട് ഡോക്ടർമാർക്കെതിരെ ശിവജി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പല അവസരങ്ങളിലും ഈ രണ്ട് പേർക്കും തന്നോട് മോശം സമീപനമാണെന്നാണ് പരാതിയിൽ സ്ത്രീ ആരോപിക്കുന്നത്. പലപ്പോഴും മോശമായി സ്പർശിച്ചുവെന്നും പറയുന്നുണ്ട്. വനിതാ ഡോക്ടറുടെ പരാതി ലഭിച്ചുവെന്നും അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് പൊലീസ് അറിയിച്ചത്. 'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സഹപ്രവർത്തകരിൽ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വരുന്നുവെന്ന പരാതിയുമായി ഒരു വനിതാ ഡോക്ടർ സമീപിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്'. പൊലീസ് വ്യക്തമാക്കി.
കോവിഡ് ഫെസിലിറ്റി നടത്തുന്ന ഏജൻസി തന്നെയാണ് പരാതിയിൽ ഉൾപ്പെട്ട ഡോക്ടർമാരെ അവിടെ നിയമിച്ചതെന്നാണ് പൂനെ മുൻസിപ്പൽ കോര്പ്പറേഷൻ (PMC) അധികൃതരുടെ വിശദീകരണം.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.