• HOME
  • »
  • NEWS
  • »
  • crime
  • »
  • ചായയിൽ മയക്കുമരുന്ന്; 42കാരിയെ 25കാരനായ അനന്തിരവന്‍ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി

ചായയിൽ മയക്കുമരുന്ന്; 42കാരിയെ 25കാരനായ അനന്തിരവന്‍ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി

ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവാവ് 42കാരിയെ ഭീഷണിപ്പെടുത്തി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
ലഖ്നൗ: ചായയിൽ മയക്കുമരുന്ന് കലർത്തി നൽകി 42 കാരിയെ അനന്തിരവൻ പീഡിപ്പിച്ചതായി പരാതി. പീഡന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. ഉത്തർപ്രദേശിലെ ഗോണ്ട എന്ന സ്ഥലത്തെ ഛാപിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Also Read- തലശ്ശേരിയിൽ കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച സംഭവം: മരണം വരെ സംഭവിക്കാൻ ഇടയുണ്ടായിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ട്

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. 42കാരി ചന്തയില്‍ പോയ സമയത്തായിരുന്നു പീഡനം. ചന്തയില്‍ വിടാമെന്ന് 25കാരനായ അനന്തിരവന്‍ വാഗ്ദാനം നല്‍കുകയായിരുന്നു. ഇത് വിശ്വസിച്ച് വാഹനത്തില്‍ കയറിയ 42കാരിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു യാത്രയ്ക്കിടെ അമ്മായിക്ക് ചായ നല്‍കി. ഇതില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായി പൊലീസ് പറയുന്നു. അബോധാവസ്ഥയിലായ 42കാരിയെ ബലാൽസംഗം ചെയ്യുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ പ്രതി ക്യാമറയില്‍ പകര്‍ത്തിയതായും പൊലീസ് പറയുന്നു.

Also Read- ഷാരോൺ കൊലക്കേസ്: ഗ്രീഷ്മ ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ, യാതൊരു തെളിവുകളുമില്ലെന്ന് പ്രതിഭാഗം കോടതിയിൽ

തുടര്‍ന്ന് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവാവ് 42കാരിയെ ഭീഷണിപ്പെടുത്തി. വിവിധ വകുപ്പുകള്‍ അനുസരിച്ച് യുവാവിനെതിരെ കേസെടുത്തു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറയുന്നു.

Also Read- ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങിയ നേത്രരോഗ വിദഗ്ധൻ വിജിലൻസ് പിടിയിൽ

English Summary: A woman was allegedly raped after being given some intoxicating substance by her 25-year-old nephew, police said here on Friday.
The incident happened on Wednesday, they said adding the 42-year-old woman was going to market when her nephew offered to drop her off. According to the police, the duo stopped to have tea which was spiked by the accused.
Published by:Rajesh V
First published: