HOME » NEWS » Crime » WOMAN EMPLOYEE FILE SEXUAL HARASSMENT COMPLAINT AGAINST PLANTATION CORPORATION MD RV TV

പ്ലാന്റേഷൻ കോർപറേഷൻ എംഡിക്കെതിരെ ലൈംഗിക പീഡന പരാതി; പൊലീസ് കേസെടുത്തു

2020 ജൂൺ മുതൽ 2021 ഏപ്രിൽ വരെ ഉള്ള സംഭവങ്ങൾ ആണ് പരാതിയിൽ വിശദമായി പറയുന്നത്.

News18 Malayalam | news18-malayalam
Updated: June 29, 2021, 7:43 PM IST
പ്ലാന്റേഷൻ കോർപറേഷൻ എംഡിക്കെതിരെ ലൈംഗിക പീഡന പരാതി; പൊലീസ് കേസെടുത്തു
plantation corporation
  • Share this:
കോട്ടയം: പ്ലാന്റേഷൻ കോർപറേഷൻ എംഡിക്കെതിരെ ലൈംഗിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. എംഡി ബി. പ്രമോദിന് എതിരെ കോർപറേഷനിലെ ജീവനക്കാരിയാണ് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപക്ക് പരാതി നൽകിയത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തു.

2020 മുതൽ വിവിധ സമയങ്ങളിലായി എംഡി നടത്തിയ  ലൈംഗിക താൽപര്യത്തോടെ ഉള്ള ഇടപെടലുകൾ വിവരിക്കുന്നതാണ് പരാതി. എംഡിയുടെ മുറിയിൽവെച്ച് ലൈംഗിക താൽപര്യത്തോടെ ശരീരത്ത് സ്പർശിച്ചതായി പരാതിയിൽ പറയുന്നു. പലതവണ ലൈംഗിക ചുവയോടെ സംസാരിച്ചു. തന്റെ ലൈംഗിക താൽപര്യത്തിന് വഴങ്ങണം എന്നും ഇല്ലെങ്കിൽ സ്ഥാപനത്തിൽ നിന്ന് പുറത്താക്കുമെന്നും സ്ഥാപന മേധാവി കൂടിയായ എം ഡി ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.

പല സമയങ്ങളിലും ശരീരത്തെ  സ്പർശിച്ചത് കൂടാതെ അനാവശ്യമായി എംഡിയുടെ മുറിയിൽ തടഞ്ഞുവെച്ചു. കമ്പ്യൂട്ടർ വിഭാഗത്തിൽ ജോലി ചെയ്യുന്നതിനാൽ എംഡി യുടെ മുറിയിൽ ഓൺലൈൻ മീറ്റിങ്ങിന്റെ പേരിൽ ആവശ്യമില്ലാതെയും വിളിച്ചുവരുത്തി. തൃശ്ശൂരിൽ മീറ്റിങ്ങിന് പോകുന്ന വഴി കാറിൽ വച്ച് മറ്റൊരു ഉന്നത ഉദ്യോഗസ്ഥനുമായി ചേർന്ന് ദ്വയാർത്ഥ പ്രയോഗം നടത്തിയതായും പരാതിയിൽ പറയുന്നു.

Also Read- പൊലീസിനെ തെറി വിളിച്ച് സ്ഥിരം ഫോൺ കോൾ; അറസ്റ്റ് തടയാൻ വെട്ടുകത്തിയുമായി ഭാര്യ; ജോലി തട്ടിപ്പുകാരനെ പൊലീസ് പിടികൂടിയത് നാടകീയമായി

കോവിഡ് സമയത്ത് ഭർത്താവിന് ജോലിക്ക് പോകേണ്ടതിനാൽ കുട്ടികളുമായി ഓഫീസിലെത്തിയപ്പോൾ സെക്യൂരിറ്റി ഓഫീസറെ അറിയിച്ചു കുട്ടികളെ പുറത്ത് നിർത്തിയതായും പരാതിക്കാരി ആരോപിക്കുന്നു. ഇതെല്ലാം എംഡിയുടെ താൽപര്യത്തിന് വഴങ്ങാത്തത് കൊണ്ടാണ് എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

ഓഫീസിലെ സെർവർ തകരാറ് പരിഹരിച്ചതിനുശേഷവും സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിച്ചതായി ചൂണ്ടിക്കാട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകി. കുട്ടികളെ മറ്റുള്ളവർ ഓഫീസിൽ കൊണ്ടുവന്നപ്പോൾ തന്റെ കാര്യത്തിൽ മാത്രം ഇത് തടഞ്ഞു.  ഇത് ഒഴിവാക്കാൻ അഭ്യർത്ഥനയുമായി എത്തിയപ്പോഴും തന്റെ ആഗ്രഹത്തിന് വഴങ്ങണമെന്ന നിലപാടാണ് എംഡി സ്വീകരിച്ചത്.  അവഹേളനം തുടർന്നതോടെ സ്ഥാപനത്തിലെ ആഭ്യന്തര സമിതിക്ക് പരാതി നൽകി.

Also Read- പരസ്ത്രീ ബന്ധത്തെ തുടർന്നുള്ള തർക്കത്തിനൊടുവിൽ യുവതിയുടെ മരണം; ഭർത്താവ് അറസ്റ്റിൽ

പരാതി എംഡിക്കെതിരെ ആയതുകൊണ്ട് കളക്ടറേറ്റ് സെല്ലിലേക്ക് ഇത് കൈമാറി.  ഇതോടെ തുടർന്ന് ഓഫീസിൽ ജോലിക്ക് എത്തിയപ്പോൾ  മെയ് മൂന്നിന് വേല വിലക്ക് ഏർപ്പെടുത്തി ജോലിയിൽ പ്രവേശിക്കുന്നത് തടഞ്ഞതായി പരാതിയിൽ പറയുന്നു. വനിതാ വിഭാഗങ്ങളിൽ നിന്ന് തനിക്കെതിരെ റിപ്പോർട്ടുകൾ എം ഡി ബോധപൂർവം എഴുതി വാങ്ങിയതായി പരാതിയിൽ പറയുന്നു. ക്രൂരമായ മാനസിക പീഡനമാണ് കഴിഞ്ഞ കുറേ മാസങ്ങളായി ഏൽക്കേണ്ടിവന്നത്.

2020 ജൂൺ മുതൽ 2021 ഏപ്രിൽ വരെ ഉള്ള സംഭവങ്ങൾ ആണ് പരാതിയിൽ വിശദമായി പറയുന്നത്. മാനഹാനി ഉണ്ടാകും എന്ന് കരുതിയാണ് ഇതുവരെ പരാതി നൽകാതിരുന്നത് എന്നും യുവതി പറയുന്നു. സംഭവത്തിൽ ഐപിസി 364  എ വകുപ്പ് അനുസരിച്ച് കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം, അച്ചടക്കനടപടി ഉണ്ടാകുന്നതിനാലുള്ള വ്യാജപരാതി ആണ് പെൺകുട്ടി മുന്നോട്ട് വെക്കുന്നത് എന്നാണ് എംഡിയുടെ വാദം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.
Published by: Rajesh V
First published: June 29, 2021, 7:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories