നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രസവിക്കേണ്ടിവരുമെന്ന് ഭയം; ഗർഭിണിയായ യുവതി ജീവനൊടുക്കി

  പ്രസവിക്കേണ്ടിവരുമെന്ന് ഭയം; ഗർഭിണിയായ യുവതി ജീവനൊടുക്കി

  Woman ends life for fear of giving birth | അഞ്ചാം മാസം മുതൽ പ്രസവിക്കേണ്ടി വരുമെന്ന ഭീതിയിലായിരുന്നു യുവതി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പ്രസവിക്കേണ്ടിവരുമെന്ന ഭീതിയിൽ ഗർഭിണിയായ യുവതി ജീവനൊടുക്കി. ടോക്കോഫോബിയ അഥവാ പ്രസവത്തോടുള്ള ഭയം എന്ന അവസ്ഥ നേരിട്ട 24 കാരിയാണ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. വിജയവാഡയിലെ മുസുനുരു എന്ന സ്ഥലത്താണ് സംഭവം.

   അഞ്ചാം മാസം മുതൽ പ്രസവിക്കേണ്ടി വരുമെന്ന ഭീതിയിലായിരുന്നു യുവതി എന്ന് വീട്ടുകാർ പറഞ്ഞതായി സ്ഥലം എസ്.ഐ. ഫെബ്രുവരി മാസത്തിലായിരുന്നു ഇവരുടെ വിവാഹം. എട്ടാം മാസത്തിലാണ് ഇവർ ആത്മഹത്യ ചെയ്തത്.   യുവതിയുടെ മാനസിക നില മനസ്സിലാക്കിയ ശേഷം കുടുംബാംഗങ്ങൾ വിജയവാഡയിലെയും ഏലൂരുവിലെയും ആശുപത്രികളിൽ ചികിത്സ നൽകുകയും ചെയ്തു. എന്നിട്ടും ഭയത്തിൽ നിന്നും മോചിതയാവാൻ യുവതിയെക്കൊണ്ട് സാധിച്ചില്ല. ഇത്തരം അവസ്ഥ നേരിടുന്ന സ്ത്രീകൾക്ക് കൗൺസിലിങ് നൽകി ഈ മാനസികാവസ്ഥയിൽ നിന്നും അവരെ പിന്മാറാൻ സഹായിക്കുന്നതാണ് പ്രധാന പോംവഴി.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:user_57
   First published:
   )}