• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബലാത്സംഗത്തിൽ നിന്ന് രക്ഷപ്പെടാൻ എയ്ഡ്സ് ആണെന്ന് കള്ളം പറഞ്ഞ് യുവതി

22 കാരനായ വിലാസ് അഹ്വാദ് എന്നയാൾ അറസ്റ്റിലായിട്ടുണ്ട്. പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ് വിലാസ്.

news18
Updated: April 13, 2019, 1:40 PM IST
ബലാത്സംഗത്തിൽ നിന്ന് രക്ഷപ്പെടാൻ എയ്ഡ്സ് ആണെന്ന് കള്ളം പറഞ്ഞ് യുവതി
പ്രതീകാത്മക ചിത്രം
news18
Updated: April 13, 2019, 1:40 PM IST
ഔറംഗബാദ് : ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ആളിൽ നിന്ന് യുവതി രക്ഷപെട്ടത് എയ്ഡ്സ് ആണെന്ന് കള്ളം പറഞ്ഞ്. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ഇക്കഴിഞ്ഞ മാർച്ച് 25 നാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 22 കാരനായ വിലാസ് അഹ്വാദ് എന്നയാൾ അറസ്റ്റിലായിട്ടുണ്ട്. പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ് വിലാസ്.

Also Read-ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കാന്‍ ബിജെപി; സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി

29 കാരിയായ വിധവയും മകളും നഗരത്തിൽ നിന്ന് മടങ്ങി വരികയായിരുന്നു. വാഹനത്തിൽ പോകാൻ മതിയായ പണമില്ലാത്തതിനാൽ ബൈക്കിലെത്തിയ വിലാസിനോട് ലിഫ്റ്റ് ചോദിച്ചു. യുവതിയെയും മകളെയും ബൈക്കിൽ കയറ്റിയ വിലാസ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ധൈര്യം കൈവിടാതെ യുവതി തനിക്ക് എയ്ഡ്സ് ആണെന്ന് അറിയിച്ചു. ഇതോടെ ഇവരെ ഉപേക്ഷിച്ച് യുവാവ് കടന്നു കളഞ്ഞു.

തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് വിലാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

First published: April 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...