• HOME
  • »
  • NEWS
  • »
  • crime
  • »
  • 27 വർഷങ്ങൾക്ക് ശേഷം മകൻ അമ്മയെ കണ്ടെത്തി; 12ാം വയസ്സിൽ ബലാത്സംഗത്തിനിരയായെന്ന പരാതിയുമായി സ്ത്രീ

27 വർഷങ്ങൾക്ക് ശേഷം മകൻ അമ്മയെ കണ്ടെത്തി; 12ാം വയസ്സിൽ ബലാത്സംഗത്തിനിരയായെന്ന പരാതിയുമായി സ്ത്രീ

ജനിച്ചയുടനെ ഉപേക്ഷിച്ച മകൻ അന്വേഷിച്ച് എത്തിയതോടെയാണ് വർഷങ്ങൾക്ക് മുമ്പ് നടന്ന പീഡനത്തെ കുറിച്ച് സ്ത്രീ പുറത്തു പറഞ്ഞത്.

representative image

representative image

  • Last Updated :
  • Share this:
    ഷാജഹാൻപൂർ: 27 വർഷങ്ങൾക്ക് മുമ്പ് ബലാത്സംഗത്തിനിരയായതായി സ്ത്രീയുടെ പരാതി. 12 ാം വയസ്സിൽ രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തെന്നാണ് സ്ത്രീ പരാതി നൽകിയിരിക്കുന്നത്. ജനിച്ചയുടനെ ഉപേക്ഷിച്ച മകൻ അന്വേഷിച്ച് എത്തിയതോടെയാണ് വർഷങ്ങൾക്ക് മുമ്പ് നടന്ന പീഡനത്തെ കുറിച്ച് സ്ത്രീ പുറത്തു പറഞ്ഞത്.

    27 വർഷങ്ങൾക്ക് മുമ്പ് സഹോദരിക്കും ഭർത്താവിനുമൊപ്പമായിരുന്നു സ്ത്രീ താമസിച്ചിരുന്നത്. സദർ ബസാറിലെ വീട്ടിൽ തനിച്ചിരുന്ന സമയത്ത് നാകി ഹസ്സൻ എന്നയാൾ ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ഇയാൾക്ക് പിന്നാലെ ഇയാളുടെ സഹോദരൻ ഗുഡ്ഡു എന്നയാളും 12 ാം വയസ്സിൽ തന്നെ ബലാത്സംഗം ചെയ്തെന്ന് സ്ത്രീയുടെ പരാതിയിൽ വ്യക്തമാക്കുന്നു.

    ഇരുവരും നിരവധി തവണ തന്ന‍െ പീഡിപ്പിച്ചിരുന്നുവെന്നും പന്ത്രണ്ട് വയസ്സ് മാത്രമായിരുന്നു അന്ന് തനിക്ക് പ്രായമെന്നും പരാതിയിൽ സ്ത്രീ പറയുന്നുണ്ട്. പരാതിയിൽ പറയുന്നത് പ്രകാരം 13ാം വയസ്സിൽ പെൺകുട്ടി ഗർഭിണിയായി. 1994 ൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിനെ തന്റെ ഗ്രാമത്തിലെ ഒരാൾക്ക് നൽകുകയായിരുന്നു. പിന്നാലെ സഹോദരീ ഭർത്താവിന് ഉദ്ദംപൂരിലേക്ക് ജോലി മാറ്റമുണ്ടായതോടെ താനും അവർക്കൊപ്പം താമസം മാറി പോയി.

    You may also like:വിവാഹേതര ബന്ധം കണ്ടുപിടിച്ച ഭർത്താവിനെ കൊലപ്പെടുത്തി; ഭാര്യയും സുഹൃത്തുക്കളും അറസ്റ്റിൽ

    സഹോദരീ ഭർത്താവാണ് ഗാസീപൂർ സ്വദേശിയായ യുവാവുമായി പിന്നീട് സ്ത്രീയുടെ വിവാഹം നടത്തിയത്. എന്നാൽ വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷം പണ്ട് നടന്ന ബലാത്സംഗത്തെ കുറിച്ച് അറിഞ്ഞതോടെ ഭർത്താവ് സ്ത്രീയെ ഉപേക്ഷിച്ചു. ഇതോടെ തിരിച്ച് സ്വന്തം ഗ്രാമമായ ഉദ്ദംപൂരിലേക്ക് സ്ത്രീ മടങ്ങുകയായിരുന്നു.

    You may also like:പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി ദിവസങ്ങളോളം പീഡനത്തിനിരയാക്കി; ബന്ധു അറസ്റ്റിൽ

    ഇതിനിടയിൽ വളർത്താൻ നൽകിയ ആൺകുഞ്ഞ് വളർന്നു വലുതായി സ്വന്തം മാതാപിതാക്കളെ കുറിച്ച് അന്വേഷിച്ച് തുടങ്ങിയിരുന്നു. അമ്മയെ കുറിച്ച് വിവരം ലഭിച്ചതോടെ യുവാവ് സ്ത്രീയെ തേടി എത്തുകയായിരുന്നു. ഇതോടെയാണ് മുമ്പ് നടന്ന ബലാത്സംഗത്തെ കുറിച്ച് യുവാവ് അറിയുന്നത്.

    തുടർന്നാണ് സ്ത്രീ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ സ്ത്രീയുടെ പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ല. തുടർന്ന് കോടതിയെ സമീപിച്ചാണ് അന്വേഷണത്തിനുള്ള ഉത്തരവ് നേടിയത്. സ്ത്രീയുടെ മകനാണെന്ന് കരുതുന്ന യുവാവിന്റെ ഡിഎൻഎ പരിശോധനയും നടത്തും.

    മറ്റൊരു സംഭവത്തിൽ, എഴുപത് വയസ്സുള്ള സ്ത്രീ ബലാത്സംഗത്തിനിരയായി. ബുലാന്ദ്ഷഹറിലെ അർണിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബലാത്സംഗത്തിനിരയായ വയോധിക ബഹളം വെച്ചതിനെ തുടർന്ന് ആക്രമിച്ച യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ ഇതുവരെ പിടികൂടാൻ പൊലീസിനായിട്ടില്ല.

    എഴുപതുകാരിയായ സ്ത്രീയുടെ മകനാണ് പരാതി നൽകിയിരിക്കുന്നത്. വീട്ടിൽ ഇരിക്കുകയായിരുന്ന അമ്മയെ രണ്ട് യുവാക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

    വയോധിക ബഹളം വെച്ചതിനെ തുടർന്ന് വീട്ടിലേക്ക് ആളുകൾ എത്തുന്നത് കണ്ട യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു.
    Published by:Naseeba TC
    First published: