കൊച്ചി: അയല്‍വാസികളുടെ ഉപദ്രവത്തിനെതിരെ പരാതി നല്‍കിയ വീട്ടമ്മയെ പൊലീസ് ജീപ്പില്‍ (Police jeep) വച്ച് പീഡനത്തിന് ഇരയാക്കിയതായി പരാതി. എളങ്കുന്നപ്പുഴ സ്വദേശിയായ യുവതിയാണ് ഞാറയ്ക്കല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ലൈംഗികാതിക്രമം നടത്തുകയും അസഭ്യം പറയുകയും ചെയ്തതായി യുവതി ആരോപിച്ചു.
2020ലാണ് അയല്‍വാസികളുമായുള്ള തര്‍ക്കം ആരംഭിച്ചത്. പരാതിക്കാരിയുടെ മരുമകള്‍ക്ക് നേരെ അയല്‍വാസിയായ യുവാവ് വസ്ത്രാക്ഷേപം നടത്തിയത് വീട്ടമ്മ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റൊരു യുവാവ് വീട്ടമ്മയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. സംഭവത്തെക്കുറിച്ച് പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പൊലീസിന്‍ നിന്ന് അതിക്രമം നേരിട്ടത്.
വീട്ടമ്മയുടെ പരാതി പൊലീസ് സ്വീകരിക്കുന്നതിന് പകരം അയല്‍വാസികള്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷനില്‍ വച്ച് പൊലീസുകാര്‍ തന്നെയും ഭര്‍ത്താവിനെയും മകനെയും അസഭ്യം പറഞ്ഞു. പൊലീസുകാര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നതിനിടെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
വനിത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ലെന്നും വീട്ടമ്മ പറഞ്ഞു. പ്രാഥമികാവശ്യത്തിനായി വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വഴിയരികിലെ കാട് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. ജയിലില്‍ എത്തുന്നത് വരെ തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇത് സംബന്ധിച്ച് ഡിജിപിക്കും എറണാകുളം റൂറല്‍ എസ് പിക്കും പരാതി നല്‍കി.
മോഷണത്തിനു കയറിയിട്ട് ഒന്നും കിട്ടാതെ സിസിടിവി മോഷ്ടിച്ചു കടന്നയാൾ പോലീസ് പിടിയിൽമോഷണത്തിനു കയറിയിട്ട് ഒന്നും കിട്ടാതെ സിസിടിവി മോഷ്ടിച്ചു കടന്നയാൾ പോലീസ് പിടിയിൽ. കോട്ടയം പൊൻകുന്നം പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം ഉളിയനാട് സ്വദേശി ബാബു അച്യുതൻ എന്ന തീവെട്ടി ബാബുവിനെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. ആളില്ലാത്ത വീട്ടിൽ കയറിയായിരുന്നു തീവെട്ടി ബാബു മോഷണ ശ്രമം നടത്തിയത്. ഇതിനിടെ കാര്യമായി ഒന്നും കിട്ടിയില്ല. ഇതോടെയാണ് ബാബുവിന്റെ ശ്രദ്ധ സിസിടിവിയിലേക്ക് പതിഞ്ഞത്. തുടർന്ന് വീട്ടിലുണ്ടായിരുന്ന സിസിടിവി ക്യാമറയുടെ ഡിവിആറും ഇൻറർനെറ്റ് മോഡവും കവരുകയായിരുന്നു.
പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ആണ്ടുമഠം ശശികുമാറിന്റെ വീട്ടിലാണ് ബാബു മോഷണം നടത്തിയത്. വീടിന്റെ മുൻ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ചാണ് ബാബു വീടിനുള്ളിൽ കയറിയത്. ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു മോഷണം നടന്നത്. ബാബു മോഷണത്തിനായി കയറിയ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീട്ടിനുള്ളിൽ ആൾപ്പെരുമാറ്റം കണ്ട് ഇത് വഴി എത്തിയ ഗൂർഖ അയൽക്കാരെ വിളിച്ച് കൂട്ടിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ജനങ്ങൾ കൂട്ടമായി എത്തിയതോടെ ബാബു ഓടി രക്ഷപ്പെടുകയായിരുന്നു.
മോഷണം നടന്നതിന് പിന്നാലെ പൊൻകുന്നം പോലീസ് നടത്തിയ തിരച്ചിലിലാണ് ബാബുവിനെ പിടികൂടുന്നത്. പലയിടത്തും പരിശോധന നടത്തിയെങ്കിലും വീടിന് സമീപമുള്ള പൊൻകുന്നം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് തന്നെ ബാബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടിൽ മോഷണത്തിനെത്തിയ ബാബു കവർച്ച നടത്തിയ ശേഷം സ്കൂട്ടർ ഉപേക്ഷിച്ചാണ് കടന്ന് കളഞ്ഞത്. തുടർന്ന് സ്കൂട്ടർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. മോഷണത്തിനായി ഉപയോഗിച്ച സ്കൂട്ടർ ഗുരുവായൂരിൽ നിന്നും മോഷണം പോയതാണെന്ന് പൊൻകുന്നം പോലീസ് കണ്ടത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.