HOME » NEWS » Crime » WOMAN FORCIBLY MARRIED TO PHYSICALLY CHALLENGED MAN AFTER HER SON ELOPES WITH NEIGHBOURS DAUGHTER

മകൻ അയൽക്കാരിയുമായി ഒളിച്ചോടി;നാട്ടുകാർ അമ്മയെ ഭിന്നശേഷിക്കാരനെക്കൊണ്ട് വിവാഹം ചെയ്യിച്ചു

യുവാവിന്‍റെ അമ്മയെ വീട്ടിൽ നിന്നും വലിച്ചിഴച്ച് തല മൊട്ടയടിച്ച് വിവസ്ത്രയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു എന്നായിരുന്നു ആദ്യം ഉയര്‍ന്ന പരാതി. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു

News18 Malayalam | news18-malayalam
Updated: November 23, 2020, 11:56 AM IST
മകൻ അയൽക്കാരിയുമായി ഒളിച്ചോടി;നാട്ടുകാർ അമ്മയെ ഭിന്നശേഷിക്കാരനെക്കൊണ്ട് വിവാഹം ചെയ്യിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
പട്ന: മകൻ അയൽക്കാരിയായ പെൺകുട്ടിയുമായി ഒളിച്ചോടി പോയി വിവാഹം ചെയ്തതിന് അമ്മയെ ശിക്ഷിച്ച് പെൺവീട്ടുകാർ. ശാരീരീക വെല്ലുവിളി നേരിടുന്ന യുവാവിനെക്കൊണ്ട് 43കാരിയായ ഈ സ്ത്രീയുടെ വിവാഹം നടത്തിയാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ പ്രതികാരം. ഒളിച്ചോടി പോയ മകന്‍ കാമുകിയുമൊത്തുള്ള വിവാഹച്ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ അപ്ലോഡ് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ വീട്ടുകാർ സംഘമായി ഇയാളുടെ വീട്ടിലെത്തിയത്.

Also Read-'അമരത്വം'ലഭിക്കുന്നതിനായി സാരിയില്‍ തൂങ്ങി; സ്വയം പ്രഖ്യാപിത ആൾദൈവവും രണ്ട് അനുയായികളും മരിച്ച നിലയില്‍

യുവാവിന്‍റെ അമ്മയെ വീട്ടിൽ നിന്നും വലിച്ചിഴച്ച് തല മൊട്ടയടിച്ച് വിവസ്ത്രയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു എന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ട്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ഇതിന് പുറമെ ഈ സ്ത്രീയെ നിർബന്ധപൂർവം വിവാഹം ചെയ്യിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ദളിത് വിഭാഗത്തിൽപ്പെട്ട ഒരു ഭിന്നശേഷിക്കാരനുമായി ആയിരുന്നു ഈ നിർബന്ധിത വിവാഹം. ഇയാളെയും ബലപ്രയോഗത്തിലൂടെയാണ് ഇവിടെയെത്തിച്ചതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

Also Read-ഇറ്റലിയിൽ രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്ത് പുരാവസ്തു ഗവേഷകർ

രണ്ട് പേരെയും നിർബന്ധിച്ച് പരസ്പരം വരമാല അണിയിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതിനൊപ്പം സ്ത്രീയുടെ നെറ്റിയിൽ ഇയാളെക്കൊണ്ട് സിന്ദൂരവും അണിയിക്കുന്നുണ്ട്. സംഭവത്തിൽ സ്ത്രീയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 15 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.

Also Read-കോവിഡ് ബാധിച്ച് 'മരിച്ചയാൾ' ഒരാഴ്ച കഴിഞ്ഞ് വീട്ടിലെത്തി; ആള് മാറിപ്പോയെന്ന് ആശുപത്രി

ഇതിൽ പെൺകുട്ടിയുടെ അമ്മാവൻമാരായ ശിവ്ജി ഝാ, ഭവേന്ദ്ര ഝാ എന്നിവർ അറസ്റ്റിലായിട്ടുണ്ട്. ബാക്കിയുള്ള പ്രതികളിൽ എൺപത് വയസിന് മുകളിൽ പ്രായമുള്ളവരും ഉൾപ്പെടുന്നുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാൻ കോടതി അനുമതി തേടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Published by: Asha Sulfiker
First published: November 23, 2020, 11:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories