• HOME
 • »
 • NEWS
 • »
 • crime
 • »
 • Suicide Attempt | ഭാര്യ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍;ഭര്‍ത്താവ് ഷോക്കടിച്ച് ആശുപത്രിയില്‍

Suicide Attempt | ഭാര്യ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍;ഭര്‍ത്താവ് ഷോക്കടിച്ച് ആശുപത്രിയില്‍

കിടപ്പുരോഗിയായ ഭാര്യ ഗിരിജയെ പരിചരിക്കുന്നതടക്കം എല്ലാം ചെയ്തിരുന്നത് സദാശിവൻ നായരായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  തിരുവനന്തപുരം (Thiruvananthapuram) നേമത്ത് കിടപ്പുരോഗിയായ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി. പാപ്പനംകോടി സ്വദേശിനി ഗിരിജയാണ് മരിച്ചത്. ഇതേ വീട്ടിൽ വൈദ്യുതാഘാതമേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച (Suicide Attempt) നിലയിൽ കണ്ടെത്തിയ  ഭർത്താവ് സദാശിവൻ നായരെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ (Medical College Hospital) പ്രവേശിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും.   ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

  കെ.എസ്.ഇ.ബി  ചീഫ് എഞ്ചിനിയർ ആയിരുന്ന സദാശിവൻ നായർക്കും ഭാര്യ ​ഗിരിജയ്ക്കും രണ്ടു മക്കളുണ്ട്. മക്കൾ കുടുംബവുമായി മാറിത്താമസിക്കുന്നതിനാൽ ഇവര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കിടപ്പുരോഗിയായ ഭാര്യ ഗിരിജയെ പരിചരിക്കുന്നതടക്കം എല്ലാം ചെയ്തിരുന്നത് സദാശിവൻ നായരായിരുന്നു.

  Also Read- അച്ഛന്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നല്‍കിയില്ല; 14കാരന്‍ ആത്മഹത്യ ചെയ്തു

  ഉച്ചയ്ക്ക് മകനെത്തിയപ്പോഴാണ് ഗിരിജയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിൽ സദാശിവൻ നായരെ കുളിമുറിയിൽ ഹീറ്ററിൽ നിന്നുള്ള വയറെടുത്ത് വൈദ്യുതാഘാതമേൽപ്പിച്ച നിലയിൽ കണ്ടെത്തി.  വൈദ്യുതാഘതാമേറ്റ് ഇയാളുടെ കൈവിരലുകൾ കരിഞ്ഞുപോയിരുന്നു.  കെഞരമ്പും മുറിച്ചിരുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കുമ്പോഴും ഇദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

  Also Read- പെൺകുട്ടിയെപ്പോലെ വസ്ത്രം ധരിച്ചെത്തി; ആൺകുട്ടിയെ കോളേജിൽ പ്രവേശിപ്പിക്കാതെ അധികൃതർ

  ആത്മഹത്യാ കുറിപ്പും സ്വത്ത് വീതം വെക്കുന്നതിനെ കുറിച്ചുള്ള നിര്‍ദേശങ്ങളുമടങ്ങിയ കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

  കാട്ടാനകള്‍ കൃഷി നശിപ്പിച്ചു; കടബാധ്യത മൂലം യുവ കര്‍ഷകന്‍ ജീവനൊടുക്കി


  വയനാട് മാനന്തവാടിയില്‍  കൃഷിനാശം മൂലമുണ്ടായ കടബാധ്യതയെ തുടർന്നു യുവകർഷകൻ ജീവനൊടുക്കി. തിരുനെല്ലി പഞ്ചായത്തിലെ കോട്ടിയൂർ സ്വദേശി കെ.വി. രാജേഷ് (35) ആണു മരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ രാജേഷിനെ ഇന്നലെ രാവിലെ കോട്ടിയൂർ ബസ് സ്റ്റോപ്പിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

  Also Read- ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചു; പിഞ്ചുകുഞ്ഞിനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു

  ബാങ്കുകളിൽ നിന്നും അയൽക്കൂട്ടങ്ങളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും വായ്പ വാങ്ങി നടത്തിയ കൃഷി നശിച്ചു ഭീമമായ നഷ്ടം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം നടത്തിയ വാഴക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചതും സാമ്പത്തിക നഷ്ടമുണ്ടാക്കി. ഈ വർഷം ചെയ്ത നെൽക്കൃഷിയും കാട്ടാന നശിപ്പിച്ചു. കടബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്നു ബന്ധുക്കൾ പറഞ്ഞു. ഭാര്യ: പ്രേമ. മക്കൾ: വിജയ്, വിനോദ്, വിശ്വനി.
  Published by:Arun krishna
  First published: