നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കരിപ്പൂർ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

  കരിപ്പൂർ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
   കൊണ്ടോട്ടി: കരിപ്പൂരിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ച‌ നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശി നിഷയാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ വിശ്വജിത്ത് സിംഗിന്റെ ക്വർട്ടേഴ്സിലാണ് ജഡം കണ്ടെത്തിയത്. കഴിഞ്ഞ നാലിന് അവധിക്ക് നാട്ടിലേക്ക് പോയ വിശ്വജിത്ത് ഭാര്യക്കൊപ്പം ക്വാർട്ടേഴ്സിലെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ക്വാർട്ടേഴ്സിലെ ജോലിക്കാരിയായിരുന്നു 28 കാരിയായ നിഷയെന്ന് പൊലീസ് പറഞ്ഞു.

   കൊല്ലത്ത് അയൽക്കാരനെ യുവാവ് ഷോക്കടിപ്പിച്ച് കൊന്നു

   നാലാം തീയതി യുവതിയും നാട്ടിലേക്ക് പോയെന്ന് വിശ്വജിത്ത് പൊലീസിന് മൊഴി നൽകി. സംഭവത്തിൽ വിശദമായ അന്വഷണം നടത്തുമെന്ന് കരിപ്പൂർ പൊലീസ് പറഞ്ഞു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.
   First published:
   )}