• HOME
 • »
 • NEWS
 • »
 • crime
 • »
 • WOMAN FOUND HANGING AT JAIL WARDEN HUSBANDS HOUSE IN IDUKKI

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മുറിയിൽ രക്തക്കറ; ദുരൂഹതയെന്ന് ആരോപണം

മുറിക്കുള്ളില്‍ തകര്‍ന്ന നിലയില്‍ കസേരകളും ശുചിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയതായി പോലീസ് പറഞ്ഞു

devika_death

devika_death

 • Share this:
  ഇടുക്കി: യുവതിയെ ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കവുന്തി മണികെട്ടാന്‍പൊയ്കയില്‍ അര്‍ജുന്റെ ഭാര്യ ദേവികയെ(24) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിൽ രക്തക്കറയും കസേരകൾ തകർത്ത നിലയിലും കണ്ടെത്തിയതോടെയാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയരുന്നത്. നെടുങ്കണ്ടം എംഇഎസ് കോളേജില്‍ രണ്ടാം വര്‍ഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ദേവിക. ദേവികുളം സബ്ജയിലിലെ വാര്‍ഡനാണ് അര്‍ജുന്‍.

  ശനിയാഴ്ച രാത്രിയിലാണ് സംഭവം. രാത്രിയില്‍ ശുചിമുറിയില്‍ പോയ ഭാര്യ തിരിച്ചെത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയതെന്ന് അർജുൻ പൊലീസിന് പറഞ്ഞു. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അർജുൻ-ദേവിക ദമ്പതികൾക്ക് മൂന്നര വയസുള്ള മകനും.

  സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും ദേവികയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് പൊലീസും വിരലടയാള വിദഗ്ദ്ധരും വീട്ടിൽ എത്തി പരിശോധന നടത്തി. മുറിക്കുള്ളില്‍ തകര്‍ന്ന നിലയില്‍ കസേരകളും ശുചിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ അർജുനെ വിശദമായി ചോദ്യം ചെയ്യുമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കുമെന്നും കട്ടപ്പന ഡിവൈഎസ്പി വ്യക്തമാക്കി.

  കൊല്ലം തെൻമലയിൽ യുവാവിനെ കുത്തിക്കൊന്നു; വെട്ടേറ്റ പ്രതിയും ഗുരുതരാവസ്ഥയിൽ

  തെന്മലയിൽ സാമ്പത്തിക തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. തെൻമല സ്വദേശി അരുൺ കുമാർ ആണ് മരിച്ചത്. അരുൺകുമാർ വടിവാൾകൊണ്ട് വെട്ടിയ പ്രതി ബിപിൻ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അരുൺകുമാറിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. തെൻമല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  സാമ്പത്തിക തർക്കത്തെ തുടർന്നാണ് അരുൺകുമാറും ബിപിനും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. അരുൺകുമാറിൻ്റെ വീടിനുസമീപം നിൽക്കുകയായിരുന്ന ബിബിനെ അരുൺകുമാർ വീട്ടിൽ നിന്നും വടിവാളുമായി ഇറങ്ങി വന്ന് വെട്ടുകയും വടിവാൾ പിടിച്ചുവാങ്ങിയ വിപിൻ അരുൺകുമാറിനെ തിരിച്ചു ആക്രമിക്കുകയും ചെയ്തു എന്നാണ് പ്രാഥമിക വിവരം.

  നായാട്ടു സംഘത്തിലെ ഒരാൾ പിടിയിൽ; ഇരുമ്പിന്‍റെ കുന്തവും ദണ്ഡും പിടിച്ചെടുത്തു

  കാഞ്ഞിരപ്പുഴ മേഖലയിൽ ഇറങ്ങിയ നായാട്ട്സംഘത്തിലെ ഒരാൾ അറസ്റ്റിൽ. മുതുകുറുശ്ശി സ്വദേശി ഷൈൻ എന്നയാളെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് നായാട്ടിന് ഉപയോഗിക്കുന്ന ഇരുമ്പ് കൊണ്ട് നിർമിച്ച മുനയുള്ള കുന്തം, ഇരുമ്പ് ദണ്ഡ് എന്നിവ പിടിച്ചെടുത്തു. കേസിൽ നായാട്ട് സംഘത്തിലെ മുഖ്യസൂത്രധാരൻ സുന്ദരൻ ഉൾപ്പടെ അഞ്ചു പേർ ഒളിവിലാണ്. അറസ്റ്റിലായ ഷൈനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരവും വനത്തിൽ അതിക്രമിച്ച് കയറിയതിനും കേസെടുത്തു.

  കല്ലടിക്കോടിന് സമീപം വാക്കോടൻ മലവാരം, കാഞ്ഞിരപുഴ ഡാം എന്നിവിടങ്ങളിലാണ് സംഘം നായാട്ട് നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴ ഭാഗത്ത് വേട്ടനായ്ക്കളുമായി നായാട്ട് സംഘം സഞ്ചരിയ്ക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ ഒരാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ കഴിഞ്ഞ മാസം രണ്ടു തവണ നായാട്ടിന് പോയിരുന്നതായി വ്യക്തമായിട്ടുണ്ട്. ജൂൺ മാസവും നായാട്ട് നടത്തിയിരുന്നു. കാട്ടുപന്നി, മുയൽ, മാൻ തുടങ്ങിയ മൃഗങ്ങളെയാണ് ഇവർ വേട്ടയാടി പിടിയ്ക്കുക. ഇതിന് വേട്ടനായ്ക്കളെ പരിശീലിപ്പിച്ച് വിൽപ്പന നടത്താറുണ്ടെന്നും ഇവർ പറയുന്നു.
  Published by:Anuraj GR
  First published:
  )}