HOME /NEWS /Crime / മലപ്പുറത്ത് ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതി കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറത്ത് ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതി കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

കിടപ്പുമുറിയിൽ കൈകാലുകൾ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായിൽ തുണിതിരുകിയ നിലയിലുമാണ് ഫാത്തിമ ഫഹ്‌നയെ കണ്ടെത്തിയത്.

കിടപ്പുമുറിയിൽ കൈകാലുകൾ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായിൽ തുണിതിരുകിയ നിലയിലുമാണ് ഫാത്തിമ ഫഹ്‌നയെ കണ്ടെത്തിയത്.

കിടപ്പുമുറിയിൽ കൈകാലുകൾ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായിൽ തുണിതിരുകിയ നിലയിലുമാണ് ഫാത്തിമ ഫഹ്‌നയെ കണ്ടെത്തിയത്.

  • Share this:

    മലപ്പുറം: ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഏലംകുളം വായനശാലയ്ക്കു സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്‌ന (30) ആണ് കൊല്ലപ്പെട്ടത്. കിടപ്പുമുറിയിൽ കൈകാലുകൾ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായിൽ തുണിതിരുകിയ നിലയിലുമാണ് ഫാത്തിമ ഫഹ്‌നയെ കണ്ടെത്തിയത്.

    സംഭവത്ത് സ്ഥലത്ത് നിന്ന് കാണാതായ ഭർത്താവ് മുഹമ്മദ് റഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ശനിയാഴ്ച പുലർച്ചെ നാലു മണിയോടെയാണ് ഫാത്തിമ ഫഹ്‌നയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പുലർച്ചെ നോമ്പിനുള്ള ഭക്ഷണം തയ്യാറാക്കാൻ എഴുന്നേറ്റ ഫഹ്‌നയുടെ മാതാവ് നബീസ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകൾ തുറന്നുകിടക്കുന്നതു കണ്ട് നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്.

    Also Read-എറണാകുളത്ത് 75 കാരിയെ കൊന്നത് ബന്ധു; കൊലപാതകം പീഡനശ്രമത്തിനിടെ

    തുടർന്ന് പെരിന്തൽമണ്ണ പൊലീസിൽ അറിയിക്കുകയും അവരുടെ നിർദേശപ്രകാരം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തി മരണം സ്ഥിരീകരിച്ചു. ഭർത്താവ് റഫീഖ് രണ്ടുമാസത്തിലേറെയായി ഫഹ്‌നയുടെ വീട്ടിലാണ് താമസം. വെള്ളിയാഴ്ച രാത്രിയും ഇവിടെയുണ്ടായിരുന്നു. എന്നാൽ ശനിയാഴ്ച പുലർച്ചെ ഇവിടെ കണ്ടില്ല. പിന്നീട് മണ്ണാർക്കാട്ടെ വീട്ടിൽനിന്നാണ് പൊലീസ് കണ്ടെത്തുന്നത്.

    Also Read-ലൈംഗികാതിക്രമം, നഗ്നദൃശ്യം ആവശ്യപ്പെട്ടു; 14കാരി ജീവനൊടുക്കിയ സംഭവത്തിൽ 18കാരൻ അറസ്റ്റിൽ

    യുവതി ധരിച്ചിരുന്ന ആഭരണങ്ങളിൽ മാലയും വളകളും നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. ഏലംകുളം, പെരിന്തൽമണ്ണ, കൊപ്പം എന്നിവിടങ്ങളിലെ ബേക്കറികളിൽ ഷവർമ നിർമാണജോലിക്കാരനാണ് മുഹമ്മദ് റഫീഖ്. 2017-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് നാലുവയസ്സുള്ള മകളുണ്ട്.

    First published:

    Tags: Crime, Malappuram, Murder