ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരത്ത് (Rameswaram) 40 കാരിയെ കൂട്ട ബലാത്സംഗം (Gang Rape) ചെയ്ത് കൊന്ന ശേഷം മൃതദേഹം കത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അടുത്തുള്ള ചെമ്മീന്‍ കെട്ടിലെ ഒഡിഷ സ്വദേശികളായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കാട് മേഖലയില്‍ ബുധനാഴ്ചയാണ് ക്രൂരകൃത്യം നടന്നത്. യുവതിയുടെ പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കോപാകുലരായ നാട്ടുകാര്‍ സ്വകാര്യ ചെമ്മീന്‍ കെട്ട് തകര്‍ത്തു.
ചൊവ്വാഴ്ച കടല്‍ സസ്യങ്ങള്‍ ശേഖരിക്കാന്‍ പോയ യുവതിയാണ് കൊല്ലപ്പെട്ടത്. രാത്രിയായിട്ടും ഇവര്‍ മടങ്ങിയെത്താതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും മണിക്കൂറുകളോളം തിരച്ചില്‍ നടത്തി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് ചെമ്മീന്‍ കെട്ടിനു സമീപം ഒറ്റപ്പെട്ട സ്ഥലത്ത് യുവതിയുടെ പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
യുവതിയെ കൊന്ന് കത്തിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ ചെമ്മീന്‍ കെട്ടിലെ തൊഴിലാളികളെ കസ്റ്റഡിയിലെത്തു ചോദ്യം ചെയ്തു. യുവതിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കൊന്ന് കത്തിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
യുവതിയുടെ കൊലപാതകത്തിൽ വൻപ്രതിഷേധമാണ് ഉയർന്നത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ആശുപത്രിക്ക് പുറത്തുതടിച്ചുകൂടിയ ജനക്കൂട്ടം നിലപാടെടുത്തു. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന് മുൻപു തന്നെ നാട്ടുകാർ ആറുപ്രതികളെയും കൈകാര്യം ചെയ്തുവെന്നാണ് വിവരം.
English Summary: A 40-year-old fisherwoman from Tamil Nadu’s Rameswaram was gangraped and murdered on Tuesday, May 24. Six men from Odissa, who were working on a prawn farm in the region, have been arrested by the police, and the case is being investigated.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.