പതിനേഴ് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഭർത്താവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു ക്രൂരകൃത്യം നടന്നത്. ജാർഖണ്ഡിലെ ദുംക ജില്ലയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.
മുഫാസിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശത്ത് ചൊവ്വാഴ്ച ദിവസമാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം ഭർത്താവിനൊപ്പം യുവതി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
ദമ്പതികളെ വഴിയിൽ തടഞ്ഞ പ്രതികൾ ഭർത്താവിനെ മർദ്ദിച്ച് അവശനാക്കി. ഇതിന് ശേഷമാണ് യുവതിയെ 17 പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടാൻ പൊലീസ് വ്യാപകമായി തെരച്ചിൽ ആരംഭിച്ചു. അഞ്ച് കുട്ടികളുടെ അമ്മയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.