യുപിയിൽ 35കാരി കൂട്ടബലാത്സംഗത്തിനിരയായി; ഗൂഢാലോചന നടത്തിയ സ്ത്രീ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

രണ്ട് പേർക്കെതിരെ ബലാത്സംഗക്കുറ്റത്തിനും ഒരു സ്ത്രീ ഉൾപ്പെടെ  മൂന്ന് പേർക്കെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്കുമാണ് കേസ്.

News18 Malayalam | news18-malayalam
Updated: October 20, 2020, 2:48 PM IST
യുപിയിൽ 35കാരി കൂട്ടബലാത്സംഗത്തിനിരയായി; ഗൂഢാലോചന നടത്തിയ സ്ത്രീ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ
Sexual Abuse
  • Share this:
ലക്നൗ: യുപിയിൽ പീഡനങ്ങൾ തുടർക്കഥയാവുകയാണ്. ഹത്രാസ് സംഭവത്തിലെ പ്രതിഷേധം കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ നിരവധി പീഡന കേസുകളാണ് ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും പുതിയതായി എത്തിയ വാർത്ത ചിത്രകൂട് മേഖലയിൽ നിന്നാണ്. 35കാരിയായ യുവതിയാണ് ഇവിടെ കൂട്ട ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. യുവതിയെ ഉപദ്രവിക്കാൻ കൂട്ടു നിന്നതിനും ഗൂഢാലോചനയ്ക്കുമാണ് സ്ത്രീ അറസ്റ്റിലായത്.

Also Read-പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ ബലാത്സംഗത്തിനിരയാക്കി; 3 പേർ പിടിയിൽ

രണ്ട് ദിവസം മുമ്പാണ് പീഡനത്തിനിരയായ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇവരുടെ പരാതി അനുസരിച്ച് കര്‍വി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട പ്രതികളിലൊരാളുടെ വീട്ടിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. അതിനു ശേഷം ഇവിടെ നിന്നും മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടു പോയി അവിടെ വച്ചും ബലാത്സംഗത്തിനിരയാക്കപ്പെട്ടു. ഇതിനു ശേഷം പ്രതികൾ കടന്നു കളയുകയാണുണ്ടായത്.

Also Read-ഉദ്ഘാടനം പ്രമാണിച്ച് ഒരു പ്ലേറ്റ് ബിരിയാണി പത്ത് രൂപ; ആളുകൾ കൂടിയതോടെ കടയുടമ പൊലീസ് കസ്റ്റഡിയിലായി

പരാതി അനുസരിച്ച് അഞ്ച് പേരെ പ്രതി ചേർത്താണ് പൊലീസ് എഫ്ഐആർ തയ്യാറാക്കിയത്. രണ്ട് പേർക്കെതിരെ ബലാത്സംഗക്കുറ്റത്തിനും ഒരു സ്ത്രീ ഉൾപ്പെടെ  മൂന്ന് പേർക്കെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്കുമാണ് കേസ്.കേസിൽ ഇതുവരെ നാല് പേർ അറസ്റ്റിലായിട്ടുണ്ടെന്നാണ് കർവി പൊലീസ് എസ്എച്ച്ഒ അനിൽ പഥക് അറിയിച്ചത്. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ബാക്കിയുള്ള പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പരാതിക്കാരിയായ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇവരുടെ പരിശോധനഫലം കാത്തിരിക്കുകയാണെന്നും പഥക് കൂട്ടിച്ചേർത്തു.
Published by: Asha Sulfiker
First published: October 20, 2020, 2:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading