News18 MalayalamNews18 Malayalam
|
news18
Updated: January 15, 2021, 11:21 PM IST
News18 Malayalam
- News18
- Last Updated:
January 15, 2021, 11:21 PM IST
ഭുവനേശ്വർ: മകരസംക്രാന്തി ദിനത്തിൽ പുണ്യസ്നാനത്തിനായി പോയ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. ഒഡിഷയിലെ ബാരിപാഡ ടൗണിൽ വ്യാഴാഴ്ചയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. പുണ്യസ്നാനത്തിനായി പോയ 19കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.
പുണ്യസ്നാനത്തിനായി പെൺകുട്ടി സഹോദരിക്കൊപ്പം നദിയിലേക്ക് പോകവേ രണ്ടുപേർ ഇവരെ പിന്തുടരുകയായിരുന്നെന്ന് പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.
You may also like:'പി സി ജോർജ് സ്വതന്ത്രനായി മത്സരിക്കട്ടെ, മുന്നണിയിൽ എടുക്കില്ല' - പി ജെ ജോസഫ് [NEWS]പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരെ കളത്തിൽ ഇറക്കി മലബാറിൽ നില മെച്ചപ്പെടുത്താൻ സി.പി.ഐ [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] സഹോദരിമാരിൽ ഒരാൾ പുണ്യസ്നാനത്തിനായി നദിയിൽ ഇറങ്ങിയപ്പോൾ ആയിരുന്നു സംഭവം. ആ സമയത്ത് മറ്റേ സഹോദരി കരയിൽ നിൽക്കുകയായിരുന്നു. പ്രതികൾ അവളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് എടുത്തു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി സഹായത്തിനായി നിലവിളിച്ചപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് യുവതി ബാരിപാഡ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയെ തുടർന്ന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ ചാർജ് ബിരേന്ദ്ര സേനാപതി പറഞ്ഞു.
പി ആർ എം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പെൺകുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി.
Published by:
Joys Joy
First published:
January 15, 2021, 11:12 PM IST