• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; പരിക്കേറ്റ മാതാപിതാക്കൾ ആശുപത്രിയിൽ

ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; പരിക്കേറ്റ മാതാപിതാക്കൾ ആശുപത്രിയിൽ

ശനിയാഴ്ച വൈകിട്ടാണ് തളിക്കുളം നമ്പികടവിൽ സ്വന്തം വീട്ടിൽ വച്ച് ഹഷിതയെയും മാതാപിതാക്കളേയും ഭര്‍ത്താവ് കാട്ടൂർ സ്വദേശി മംഗലത്ത് വീട്ടിൽ മുഹമ്മദ് ആഷിഫ് വെട്ടിപരിക്കേൽപ്പിച്ചത്.

  • Last Updated :
  • Share this:
    തൃശൂര്‍: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂര്‍ തളിക്കുളം നമ്പിക്കടവ് സ്വദേശിനി ഹഷിത (25) ആണു ഭര്‍ത്താവിന്റെ വെട്ടേറ്റ് സാരമായ പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ടത്.

    ഇന്നലെ വൈകിട്ടാണ് തളിക്കുളം നമ്പികടവിൽ സ്വന്തം വീട്ടിൽ വച്ച് ഹഷിതയേയും മാതാപിതാക്കളേയും ഭര്‍ത്താവ് കാട്ടൂർ സ്വദേശി മംഗലത്ത് വീട്ടിൽ മുഹമ്മദ് ആഷിഫ് വെട്ടിപരിക്കേൽപ്പിച്ചത്. പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഹഷിതയെയും കുഞ്ഞിനെയും കാണാനായിട്ടാണ് ആഷിഫ് വീട്ടിലെത്തിയത്.

    പിന്നീട് ഹഷിതയുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ഒടുവിൽ ഹഷിതയെയും പിതാവ് നൂറുദ്ദീൻ (55), മാതാവ് നസീമ (50) എന്നിവരെയും ഇയാൾ വെട്ടുകയായിരുന്നു. ആഷിഫിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഹഷിതയും നൂറുദ്ദീനും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹഷിതയുടെ ദേഹത്താകെ വെട്ടേറ്റ പാടുകളുണ്ടായിരുന്നു. നൂറുദ്ദീന്റെ തലയ്ക്കാണ് വെട്ടേറ്റത്. ആക്രണത്തിന് ശേഷം ഒളിവിൽ പോയ ആഷിഫിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

    ഭർത്താവ് തൂങ്ങി മരിച്ചത് അറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച് ജീവനൊടുക്കി

    തിരുവനന്തപുരം നെടുമങ്ങാട് ഭർത്താവ് ആത്മഹത്യ ചെയ്തത് അറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച് ജീവനൊടുക്കി. ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപർണ (26) എന്നിവരാണ് മരിച്ചത്. രാജേഷ് വീട്ടിനുള്ളിൽ തുങ്ങിമരിക്കുകയായിരുന്നു. മരണ വിവരം അറിഞ്ഞ ഭാര്യ അപര്‍ണ ആസിഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തത്.

    ഇരുവരും ഒരാഴ്ചയായി ചില സൗന്ദര്യ പിണക്കങ്ങൾ കാരണം മാറി താമസിക്കുകയായിരുന്നു.അപർണയുടെയും രാജേഷിന്റെയും വീടുകൾ തമ്മിൽ 100 മീറ്റർ അകലം മാത്രമേയുള്ളൂ. ഇന്നലെ വൈകിട്ട് അപർണ്ണയുടെ വീട്ടിലെത്തിയ രാജേഷ് ഭാര്യയെയും മകളെയും വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ അപര്‍ണ ഭർത്താവിനൊപ്പം പോകാൻ തയ്യാറായില്ല. തുടർന്ന് രാത്രിയിൽ രാജേഷ് വീട്ടിൽ വന്ന് മുറിക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.

    ഇന്ന് രാവിലെ പത്തരയോടെയാണ് രാജേഷിന്റെ മരണ വാർത്ത അപർണ അറിയുന്നത്. ഉടൻതന്നെ അപർണ വീട്ടിൽ കയറി ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും, അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. ഐ.സി.യുവിൽ ചികിത്സയിൽ കഴിയവേ ഒരു മണിയോടെയാണ് അപർണ മരിച്ചത്.

    ഇരുവരുടെയും മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വലിയമല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Rajesh V
    First published: