• HOME
  • »
  • NEWS
  • »
  • crime
  • »
  • പാലക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; മകൾക്കും പരിക്ക്

പാലക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; മകൾക്കും പരിക്ക്

കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

  • Share this:
പാലക്കാട്: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. പാലക്കാട് കോതക്കുറിശിയിലാണ് സംഭവം. കോതക്കുറുശി സ്വദേശി രജനിയാണ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണദാസ് ആണ് ഭാര്യയെയും മകളെയും ആക്രമിച്ചത്. കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകള്‍ അനഘയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Published by:Rajesh V
First published: