ദുർമന്ത്രവാദിയെന്ന് ആരോപിച്ച് സ്ത്രീയെ തല്ലിക്കൊന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്
ദുർമന്ത്രവാദിയെന്ന് ആരോപിച്ച് സ്ത്രീയെ തല്ലിക്കൊന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്
2000ത്തിൽ ഝാർഖണ്ഡ് സംസ്ഥാനം രൂപീകൃതമായ ശേഷം ഇതുവരെ ഏതാണ്ട് ആയിരത്തിഅഞ്ഞൂറോളം പേർ ദുർമന്ത്രാവാദത്തിന്‍റെ പേരിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. ഇതിൽ കൂടുതലും സ്ത്രീകളാണ്.
റാഞ്ചി: ദുർമന്ത്രാവാദം നടത്തുന്നുവെന്നാരോപിച്ച് സ്ത്രീയെ തല്ലിക്കൊന്നതായി ആരോപണം. ഝാർഖണ്ഡ് ഗുംലയിലെ കൊയിനാറയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കര്‍മി ഒറാവോൺ എന്ന സ്ത്രീയാണ് കൊലപ്പെട്ടത്. വിവരം അറിഞ്ഞെത്തിയ പൊലീസാണ് ഇവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
ശനിയാഴ്ചയാണ് കർമിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. അമ്മയെ കാണാതെ തിരക്കിയിറങ്ങിയ മകന്‍ വീർ ആണ് ശരീരം മുഴുവൻ രക്തക്കറയുമായി അമ്മയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ഇയാൾ നൽകിയ വിവരം അനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തുന്നതും. 'തുണി അലക്കുന്നതിനായി വെള്ളിയാഴ്ച ഉച്ചയോടെയാണ് അമ്മ വീട്ടിൽ നിന്നും പോയത്. വീടിന് കുറച്ചകലെയായുള്ള ഡാമിലേക്കാണ് പോയത്. എന്നാൽ രാത്രി ഏറെ വൈകിയും തിരിച്ചെത്തിയില്ല. തുടര്‍ന്ന് ഞങ്ങൾ തിരക്കിയിറങ്ങി. അപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹമാണഅ കണ്ടത്' മകൻ പൊലീസിന് മൊഴി നൽകി.
ഇക്കഴിഞ്ഞ നവംബർ 26ന് ഗ്രാമത്തിൽ ചൈതു എന്നൊരാൾ എന്തോ രോഗബാധമൂലം മരിച്ചിരുന്നു. എന്നാൽ ഇത് കർമിയുടെ ദുർമന്ത്രാവാദം കൊണ്ടാണെന്ന് അയാളുടെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു എന്നും മകൻ പറയുന്നു. ചൈതുവിന്‍റെ അച്ഛനും ബന്ധുക്കളും ചേർന്നാണ് തന്‍റെ അമ്മയെ കൊന്നതെന്നാണ് ഇയാൾ ആരോപിക്കുന്നത്. അമ്മ തുണി കഴുകുന്നതിനായി പോയ ഡാമിന് സമീപത്തായി ഇവരെ കണ്ടെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
2000ത്തിൽ ഝാർഖണ്ഡ് സംസ്ഥാനം രൂപീകൃതമായ ശേഷം ഇതുവരെ ഏതാണ്ട് ആയിരത്തിഅഞ്ഞൂറോളം പേർ ദുർമന്ത്രാവാദത്തിന്‍റെ പേരിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. ഇതിൽ കൂടുതലും സ്ത്രീകളാണ്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.