തിരുവനന്തപുരം: എംഡിഎംഎയുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ മാതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്റ് (55) ആണ് ഇന്നു വെളുപ്പിന് തൂങ്ങി മരിച്ചത്.
ഇന്നലെയാണ് ഇവരുടെ മകൻ ഷൈനോ ക്ലമന്റിനെ തിരുവനന്തപുരം എക്സൈസ് സംഘം നാല് ഗ്രാം (പോയിന്റ് 4) MDMA യുമായി പിടികൂടിയത്. ഇയാൾ മയക്കുമരുന്ന് കച്ചവടക്കാരനെന്നാണ് എക്സൈസ് പറയുന്നത്.
ഇന്ന് വെളുപ്പിന് അഞ്ച് മണിക്കാണ് ഗ്രേസിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടിലുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഗ്രേസിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കഠിനംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.
ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kerala, Thiruvananthapuram