ഓട്ടോറിക്ഷയിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നാടകീയ ഏറ്റുമുട്ടലിനൊടുവിൽ പൊലീസ് യുവതിയെ മോചിപ്പിച്ചു

പൊലീസ് സംഘം ഓട്ടോറിക്ഷയെ മറികടന്നെങ്കിലും ഓട്ടോഡ്രൈവറും സുഹൃത്തുംചേർന്ന് പൊലീസിനുനേരെ വെടിയുതിർത്തു.

News18 Malayalam | news18-malayalam
Updated: August 5, 2020, 7:54 PM IST
ഓട്ടോറിക്ഷയിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നാടകീയ ഏറ്റുമുട്ടലിനൊടുവിൽ പൊലീസ് യുവതിയെ മോചിപ്പിച്ചു
arrest
  • Share this:
നോയിഡ: ഓട്ടോറിക്ഷയിൽ യാത്രക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഡ്രൈവറെയും സുഹൃത്തിനെയും പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. യുവതിയെ രക്ഷപെടുത്താൻ പിന്തുടർന്ന പൊലീസ് ഓട്ടോഡ്രൈവർക്കും സുഹൃത്തിനുംനേരെ വെടിയുതിർത്തു. വെടിവെയ്പ്പിൽ ഇരുവർക്കും പരിക്കേറ്റു.

നോളജ് പാർക്ക് പോലീസ് സ്റ്റേഷനു സമീപം ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് വെടിവയ്പ്പ് ഉണ്ടായത്. 19 കാരിയായ യുവതി സൂരജ്പൂരിൽ നിന്ന് പാരി ചൌക്കിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്നു. എന്നാൽ ഓട്ടോ ഡ്രൈവറും സുഹൃത്തും ചേർന്നു യുവതിയെ ബലമായി പിടിച്ചുകയറ്റുകയായിരുന്നു.

“ഹിന്ദൻ പുസ്ത റോഡിലെ പോലീസ് ചെക്ക് പോയിന്റിൽവെച്ച് ഓട്ടോറിക്ഷയ്ക്ക് കൈകാണിച്ചെങ്കിലും നിർത്തിയത്. ഓട്ടോയിൽനിന്ന് യുവതിയുടെ നിലവിളി കേട്ടതിനെ തുടർന്ന് പൊലീസ് സംഘം പിന്തുടരുകയായിരുന്നു,” ഗ്രേറ്റർ നോയിഡ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ വിശാൽ പാണ്ഡെ പറഞ്ഞു.

പൊലീസ് സംഘം ഓട്ടോറിക്ഷയെ മറികടന്നെങ്കിലും ഓട്ടോഡ്രൈവറും സുഹൃത്തുംചേർന്ന് പൊലീസിനുനേരെ വെടിയുതിർത്തു. ഇതോടെ പൊലീസ് തിരിച്ചു വെടിവെക്കുകയായിരുന്നു. ഇരുവരുടെയും കാലുകൾക്ക് വെടിയേറ്റതായി പൊലീസ് പറഞ്ഞു.

തുടർന്ന് പൊലീസ് എത്തി യുവതിയെ രക്ഷപെടുത്തുകയായിരുന്നു. പരിക്കേറ്റ പ്രതികളെ ആശുപത്രിയിലേക്കുമാറ്റി.

ബിജ്‌നോർ സ്വദേശിയായ നദീം, ഗ്രേറ്റർ നോയിഡ സ്വദേശിയായ ഇമ്രാൻ എന്നിവരാണ് കേസിലെ പ്രതികൾ. അനധികൃത തോക്കുകളും ഇവരുടെ കൈയിൽ നിന്ന് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
TRENDING:Ayodhya | 'രാമക്ഷേത്രം യാഥാർഥ്യമാക്കാൻ ആർഎസ്എസും സമാനമനസ്ക്കരും പ്രവർത്തിച്ചത് മൂന്നു പതിറ്റാണ്ടോളം': മോഹൻ ഭാഗവത്[PHOTOS]രാമക്ഷേത്രം: 'പ്രിയങ്കയുടെ പ്രസ്താവനയിൽ എതിർപ്പ് അറിയിച്ചു; ഇപ്പോൾ ഇത്ര മാത്രമെ പറയുന്നുള്ളു:' മുസ്ലീം ലീഗ്[NEWS]കനത്ത മഴ വരുന്നു; ജനങ്ങൾ കരുതിയിരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി[NEWS]
ഗ്രേറ്റർ നോയിഡയിൽ സ്ത്രീകളെ പീഡിപ്പിച്ചതിന് മുമ്പ് നദീം അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, പ്രതികളെ കീഴ്പ്പെടുത്തി യുവതിയെ രക്ഷിച്ച പോലീസ് സംഘത്തിന് 50,000 രൂപ പാരിതോഷികം നൽകുമെന്ന് പോലീസ് കമ്മീഷണർ അലോക് സിംഗ് പ്രഖ്യാപിച്ചു.
Published by: Anuraj GR
First published: August 5, 2020, 7:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading