അർച്ചന ആർ
ചെന്നൈ: ചെന്നൈയില്‍ (Chennai) ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച (sexually assaulting) കേസില്‍ ട്യൂഷന് അധ്യാപികയ്ക്കും (tuition teacher) കാമുകനും ജീവപര്യന്തം തടവ് (life sentence). പോക്സോ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ചെന്നൈയിലെ ടി നഗറിലുള്ള ട്യൂഷൻ അധ്യാപികയായ 29 കാരിയും കാമുകനും ഇരയെ ഈസ്റ്റ് കോസ്റ്റ് റോഡിലെ (ഇസിആര്‍) റിസോര്‍ട്ടില്‍ എത്തിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്.
റിസോര്‍ട്ടില്‍ വച്ച് യുവതിയുടെ കാമുകന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, അധ്യാപിക വീഡിയോ പകര്‍ത്തുകയുമായിരുന്നു. പെണ്‍കുട്ടിയെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ഇതിന് ശേഷം ദമ്പതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും കുട്ടിയുടെ സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ടി നഗര്‍ ഓള് വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അധ്യാപികയെയും കാമുകനെയും കസ്റ്റഡിയിലെത്തു.
Also Read-
Say No to Bribe| സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ഉത്പന്നങ്ങൾ വെക്കാൻ കൈക്കൂലി: മാനേജർ അറസ്റ്റിൽ
2018 ജൂലൈയില്‍ ഫയല്‍ ചെയ്ത കേസില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിധി വരാന്‍ വൈകുകയായിരുന്നു. തുടര്‍ന്ന് 2022 ജൂലൈ 19ന് ചെന്നൈയിലെ പോക്സോ സ്പെഷ്യൽ കോടതി ഈ കേസ് പരിഗണിക്കുകയായിരുന്നു. പ്രതികൾക്കു മേലുള്ള കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതായും യുവതിയെയും കാമുകനെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നതായും ജഡ്ജി രാജലക്ഷ്മി വിധി പ്രഖ്യാപിച്ചു. ഇരയ്ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിയില്‍ പറഞ്ഞു.
അടുത്തിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാകവീട്ടിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും പിടിയിലായിരുന്നു. ഒളിവിലായിരുന്ന അമ്മയും കേസിലെ ഒന്നാം പ്രതിയും അമ്മയുടെ കാമുകനുമായ റാന്നി പെരുനാട് കൊല്ലംപറമ്പിൽ ഷിബു ദേവസ്യയുമാണ് പിടിയിലായത്. സംഭവത്തിൽ അമ്മയുടെ സഹോദരനടക്കം മൂന്നു പേരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരിന്നു. അരിയൂർ ഇടത്രമണ്‍ മഹേഷ് ഭവൻ മഹേഷ് മോഹനൻ, തടിയൂർ കടയൂർ വെട്ടിത്തറ ജിജോ ഈശോ ഏബ്രഹാം, പെൺകുട്ടിയുടെ അമ്മാവൻ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. അമ്മയുടെ സഹായത്തോടെ ഷിബു തിരുവല്ല കുറ്റൂരിലെ വാടകവീട്ടില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
Also Read-
നഗ്ന വീഡിയോ റെക്കോർഡ് ചെയ്ത് തട്ടിപ്പ്; വ്യാപാരിക്ക് എട്ട് ലക്ഷം രൂപ നഷ്ടമായി
ഒളിവിലായിരുന്ന ഇവരെ ആലപ്പുഴ പൂച്ചാക്കൽ പ്രദേശത്തുനിന്നാണ് പൊലീസ് പിടികൂടിയത്. ഇടയ്ക്കിടെ കുട്ടിയുടെ അമ്മ ഭർത്താവുമായി പിണങ്ങി വീട്ടില്‍ നിന്ന് മാറിനിൽക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്ന മഹേഷ് പെണ്‍കുട്ടിയുമായി സൊഹൃദത്തിലായി. പിന്നീട് ജിജോയെയും കൂട്ടി പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. ഇവർ വീട്ടിൽ നിന്നിറങ്ങിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ട കുട്ടിയുടെ പിതാവിന്റെ അമ്മ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൈൽഡ് ലൈൻ കൗൺസിലിങ്ങിനിടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.