ബൈക്കില്‍ കയറാന്‍ വിസമ്മതിച്ച യുവതിയെ ഹെല്‍മറ്റ് കൊണ്ട് പരസ്യമായി അടിച്ച് യുവാവ്. ഹരിയാനയിലാണ് സംഭവം നടന്നത്. കമല്‍ എന്ന യുവാവാണ് യുവതിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിലാണ് ഈ സംഭവം റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. ഇവ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു.
ബൈക്കുമായി എത്തിയ കമല്‍ യുവതിയോട് തന്റെ വണ്ടിയില്‍ കയറാന്‍ ആവശ്യപ്പെടുന്നതും അത് നിരസിച്ച യുവതി ഒരു ഓട്ടോറിക്ഷയിലേക്ക് കയറാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്നാണ് യുവതിയെ ഇയാള്‍ കൈയ്യിലിരുന്ന ഹെല്‍മറ്റ് കൊണ്ട് അടിച്ചത്. ശേഷം യുവതി തന്റെ ഹാന്‍ഡ് ബാഗ് കൊണ്ട് ഇയാളെ തിരിച്ചടിക്കുന്നതും വീഡിയോയിലുണ്ട്.
സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കമലിന്റെ അയല്‍വാസിയാണ് ഈ യുവതി. ബൈക്കില്‍ കയറാന്‍ വിസമ്മതിച്ചതിനാണ് കമല്‍ ഹെല്‍മറ്റ് കൊണ്ട് പരസ്യമായി യുവതിയെ അടിച്ചത്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിട്ടുണ്ട്, ഗുരുഗ്രാം എസിപി മനോജ് കെ പറഞ്ഞു.
#WATCH | Haryana: CCTV footage of a man named Kamal hitting a woman with his helmet after she refused to ride on his bike. pic.twitter.com/Az3MWRKKWo
— ANI (@ANI) January 6, 2023
സംഭവത്തില്‍ യുവതിയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു.
പുതുവര്‍ഷ ആഘോഷം നടക്കുന്നതിനിടെ ഡല്‍ഹിയെ നടുക്കിയ മറ്റൊരു ദാരുണ അപകടം കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. 20കാരിയായ അഞ്ജലി സിംഗ് എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഈവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു അഞ്ജലി. ജനുവരി 1ന് ജോലി കഴിഞ്ഞ് മടങ്ങവെയാണ് അഞ്ജലിയുടെ സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്. അഞ്ച് യുവാക്കള്‍ സഞ്ചരിച്ച കാര്‍ ആണ് അഞ്ജലിയുടെ സ്കൂട്ടറിലിടിച്ചത്.
സ്കൂട്ടര്‍ ഇടിച്ചുവീഴ്ത്തിയിട്ടും യുവാക്കള്‍ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. കുറച്ചധികം ദൂരം അഞ്ജലിയെ കാറില്‍ വലിച്ചിഴയ്ക്കുകയും ചെയ്തു. ഏകദേശം ഒരു കിലോമീറ്ററോളം യുവതിയേയും കൊണ്ട് കാര്‍ ഓടിയതായാണ് പോലീസ് റിപ്പോര്‍ട്ട്. ഒടുവില്‍ വിവസ്ത്രയായ നിലയില്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്നാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്.
പിന്നീട് അഞ്ജലി സിംഗിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടിരുന്നു. അഞ്ജലിയുടെ ശരീരത്തില്‍ നാല്‍പ്പതിലധികം മുറിവുകളുണ്ടെന്നും തലച്ചോറിന്റെ ഭാഗങ്ങള്‍ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൗലാന അബ്ദുള്‍ കലാം ആസാദ് മെഡിക്കല്‍ കോളെജിലെ വിദഗ്ധര്‍ ചേര്‍ന്നാണ് അഞ്ജലിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസിന് കൈമാറി. അഞ്ജലിയുടെ ശരീരത്തില്‍ തലച്ചോറിന്റെ ഭാഗങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
‘വാരിയെല്ലുകള്‍ നെഞ്ചിന് പിന്‍ഭാഗത്ത് നിന്നാണ് ലഭിച്ചത്. അരക്കെട്ടിന് പൊട്ടലുണ്ട്. ശരീരമാസകലം ചെളി പുരണ്ട അവസ്ഥയിലായിരുന്നുവെന്നും,’ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ തലയോട്ടി പൂര്‍ണ്ണമായി തുറന്ന അവസ്ഥയിലായിരുന്നു. ചെളിയും അഴുക്കും നിറഞ്ഞ അവസ്ഥയിലായിരുന്നു അഞ്ജലിയുടെ തലയോട്ടിയെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഏകദേശം നാല്‍പ്പതിലധികം മുറിവുകളാണ് അഞ്ജലിയുടെ ശരീരത്തിലുണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.