• HOME
  • »
  • NEWS
  • »
  • crime
  • »
  • മധ്യപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ സ്ത്രീ ഗുരുതരാവസ്ഥയിൽ; സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡുപയോഗിച്ച് ആക്രമണം

മധ്യപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ സ്ത്രീ ഗുരുതരാവസ്ഥയിൽ; സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡുപയോഗിച്ച് ആക്രമണം

. കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ഇരുമ്പ് ദണ്ഡ് സ്വകാര്യഭാഗത്തേക്ക് കയറ്റുകയായിരുന്നു. രക്തത്തിൽ മുങ്ങിയ സ്ത്രീയെ അവിടെ ഉപേക്ഷിച്ച് ഇവർ കടന്നു കളയുകയും ചെയ്തു.

Rape

Rape

  • Last Updated :
  • Share this:
    സ്ത്രീകൾക്കെതിരായ ക്രൂരതകൾ അവസാനിക്കുന്നില്ല. യുപിയ്ക്കും ഝാർഖണ്ഡിനും പിന്നാലെ മധ്യപ്രദേശില്‍ നിന്നാണ് ഇപ്പോൾ ഒരു അതിക്രൂര കൂട്ട ബലാത്സംഗത്തിന്‍റെ വാർത്തയെത്തുന്നത്. ഭർത്താവ് മരിച്ചതിനെ തുടർന്ന് താത്ക്കാലിക ഷെഡ്ഡിൽ കഴിഞ്ഞിരുന്ന സ്ത്രീയെയാണ് മൂന്ന് പേർ അതിക്രമിച്ചു കയറി കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ഇവരുടെ സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി തകര്‍ത്ത നിലയിലായിരുന്നു.

    Also Read-സ്വകാര്യഭാഗത്ത് സ്റ്റീൽ ഗ്ലാസ്; കൂട്ടബലാത്സംഗത്തിനിരയായ 50കാരി അതീവ ഗുരുതരാവസ്ഥയിൽ

    മധ്യപ്രദേശിലെ സിദ്ധിയിലാണ് ശനിയാഴ്ച രാത്രിയാണ് ക്രൂരത അരങ്ങേറിയത്. സംഭവത്തില്‍ അതേ മേഖലയിൽ തന്നെ താമസിക്കുന്ന ലല്ലു പട്ടേൽ. ഭായിലാൽ പട്ടേൽ എന്നിവരുൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിക്രമത്തിൽ ഗുരുതര പരിക്കേറ്റ സ്ത്രീയെ ആദ്യം സിദ്ധി ജില്ലാ ആശുപത്രിയിലാണ് എത്തിച്ചതെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് സൂചന.

    Also Read-ഒടിഞ്ഞ വാരിയെല്ലും കാലുകളും; സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡുപയോഗിച്ച് ആക്രമണം; 'നിർഭയ' അനുസ്മരിപ്പിക്കുന്ന ക്രൂരബലാത്സംഗം യുപിയിൽ

    ഭർത്താവ് മരിച്ച സ്ത്രീ ഒറ്റമുറിയുള്ള ഒരു താത്ക്കാലിക ഷെഡ്ഡിലാണ് കഴിഞ്ഞിരുന്നത്. ശനിയാഴ്ച രാത്രി ഇവിടെയെത്തിയ മൂന്നംഗ സംഘം ഇവരോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. എന്നാൽ സ്ത്രീ ഇവരുടെ ആവശ്യം നിരസിച്ചു ഇതോടെ മുളകൊണ്ട് കെട്ടിയിരുന്ന വീട് തകർത്ത് അകത്തു കടന്ന സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ഇരുമ്പ് ദണ്ഡ് സ്വകാര്യഭാഗത്തേക്ക് കയറ്റുകയായിരുന്നു. രക്തത്തിൽ മുങ്ങിയ സ്ത്രീയെ അവിടെ ഉപേക്ഷിച്ച് ഇവർ കടന്നു കളയുകയും ചെയ്തു.

    Also Read-ലൈംഗികബന്ധത്തിനിടെ കഴുത്തിൽ കെട്ടിയിരുന്ന കയർ മുറുകി: യുവാവിന് ദാരുണാന്ത്യം

    തൊട്ടടുത്ത ദിവസം ഇവിടെയെത്തിയ സഹോദരിയാണ് ഗുരുതരാവസ്ഥയിലായ സ്ത്രീയെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ നിന്നാണ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ശിവ് രാജ് സിംഗ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.



    സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ അവബോധംലക്ഷ്യമിട്ട് 'സമ്മാൻ' എന്ന പേരിൽ ഒരു ക്യാമ്പെയിൻ സർക്കാർ ആരംഭിച്ചിരുന്നു. ഇതിന്‍റെ പ്രഖ്യാപനം ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി നടത്തിയത്. ഇതിന് പിന്നാലെയാണ് അതിക്രൂര ബലാത്സംഗത്തിന്‍റെ വാർത്ത സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
    Published by:Asha Sulfiker
    First published: