നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ഐഎസ് ബന്ധം: മംഗളൂരുവിൽ യുവതി എൻഐഎ കസ്റ്റഡിയിൽ; പിടിയിലായത് മുൻ കോൺഗ്രസ് എംഎൽഎയുടെ പേരക്കുട്ടിയുടെ ഭാര്യ

    ഐഎസ് ബന്ധം: മംഗളൂരുവിൽ യുവതി എൻഐഎ കസ്റ്റഡിയിൽ; പിടിയിലായത് മുൻ കോൺഗ്രസ് എംഎൽഎയുടെ പേരക്കുട്ടിയുടെ ഭാര്യ

    കേരളത്തിൽനിന്നടക്കം യുവാക്കളെ ഐ. എസിലേക്ക് റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ട കേസിൽ നാലുപേരെ എൻ ഐ എ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു

    NIA

    NIA

    • Share this:
      മംഗളുരു: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരിൽ മംഗളൂരുവിൽ യുവതിയെ എൻ ഐ എ കസ്റ്റഡിയിൽ എടുത്തു. ഉള്ളാളിലെ കോൺഗ്രസിന്റെ മുൻ എം.എൽ.എ ബി. എം. ഇദ്ദിനബ്ബയുടെ പേരക്കുട്ടിയുടെ ഭാര്യയെയാണ് എൻ ഐ എ കസ്റ്റഡിയിലെടുത്തത്. കേരളത്തിൽനിന്നടക്കം യുവാക്കളെ ഐ. എസിലേക്ക് റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ട കേസിൽ ഇദ്ദിനബ്ബയുടെ മറ്റൊരു പേരക്കുട്ടി അമർ അബ്ദുൽ റഹ്മാനെയടക്കം നാലുപേരെ എൻ ഐ എ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

      ബി. എം. ഇദ്ദിനബ്ബയുടെ മകൻ ബി. എം. ബാഷയുടെ മകനാണ് അമർ. ബാഷയുടെ മറ്റൊരു മകന്റെ ഭാര്യയായ വിരാജ്പേട്ട സ്വദേശിനിയാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. മംഗളൂരുവിൽ ഡെന്റൽ കോളജിൽ പഠിക്കവേ ബാഷയുടെ മകനുമായി അടുപ്പത്തിലാവുകയും മതം മാറി വിവാഹം കഴിക്കുകയുമായിരുന്നു ഈ യുവതി. ടെലഗ്രാമിലും ഇൻസ്റ്റഗ്രാമിലും ഐ. എസ്. അനുകൂല കൂട്ടായ്മയിൽ യുവതി അംഗമാണെന്നും സൂചനയുണ്ട്.

      കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ്: കർണാടക മുൻ എംഎൽഎയുടെ പേരക്കുട്ടി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

      കേരളത്തിലെ ഐ എസ് (ഇസ്ലാമിക് സ്റ്റേറ്റ്) റിക്രൂട്ട്മെന്റ് കേസിൽ കർണാടക മുൻ എം എൽ എയുടെ പേരകുട്ടി ഉൾപ്പടെ നാലുപേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മംഗളൂരു, ബെംഗളൂരു, ശ്രീനഗർ, ബന്ദിപ്പോറ എന്നിവിടങ്ങളിൽ എൻ ഐ എ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. ഉള്ളാളിലെ കോൺഗ്രസിന്റെ മുൻ എം എൽ എ ബി എം ഇദ്ദിനപ്പയുടെ മകൻ ബി എം ബാഷയുടെ വീട്ടിൽ എൻ ഐ എ നടത്തിയ റെയ്ഡിലാണ് ഐഎസ് ആശയം പ്രചരിപ്പിച്ചതിന് ഒരാൾ അറസ്റ്റിലായത്. അമർ അബ്ദുൽ റഹ്മാനാണ് ഇവിടെ നിന്ന് അസ്റ്റിലായത്. ബെംഗളൂരുവിൽ നടത്തിയ പരിശോധനയിൽ ശങ്കർ വെങ്കടേഷ് പെരുമാൾ എന്ന അലി മുആവിയയും ജമ്മു കശ്മീരിൽ നടന്ന പരിശോധനയിൽ ശ്രീനഗർ സ്വദേശി ഉബൈദ് ഹമീദ്, ബന്ദിപോര സ്വദേശി മുസമ്മിൽ ഹസ്സൻ ഭട്ട് എന്നിവരാണ് അറസ്റ്റിലായത്.

      Also Read- നാലുവർഷം കൊണ്ട് ഇരുനൂറിലേറെ സ്ത്രീകളെ ലൈംഗികചൂഷണം; 23 കാരൻ പിടിയിൽ; കെണിയിലാക്കിയത് സാമൂഹ്യ മാധ്യമങ്ങളിൽ

      നാലിടങ്ങളിലും ഒരേ സമയത്തായിരുന്നു എൻ ഐ എ പരിശോധന നടത്തിയത്. അറസ്റ്റിലായവർ ഐഎസ് ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചതായും തീവ്രവാദ സംഘടനകൾക്കായി പണം സ്വരൂപിച്ചതായും പരിശോധനയിൽ കണ്ടെത്തി. ഇവരിൽനിന്നും ലാപ്ടോപ് മൊബൈൽ ഫോൺ തുടങ്ങിയവ എൻ ഐ എ പിടിച്ചെടുത്തിട്ടുണ്ട്.

      കഴിഞ്ഞ മാർച്ചിൽ മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ എന്ന അബു യെദിയയെ തീവ്രവാദ ബന്ധം ആരോപിച്ച് എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് അമീനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതികൾക്കെതിരെ യു എ പി എ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി എൻ ഐ എ അറിയിച്ചു.

      Also Read- സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യഭാഗങ്ങൾ മൊബൈലിൽ പകർത്തിയ നാടൻ കലാകാരൻ അറസ്റ്റിൽ

      കാസർഗോഡ് ജില്ലയിൽ നിന്ന് ഉൾപ്പെടെ കേരളത്തിൽ നിന്നും 21 പേർ നേരത്തെ സിറിയയിലെ ഐ എസ് കേന്ദ്രത്തിലെത്തിയിരുന്നു. കേസിൽ അന്വേഷണം തുടരുന്നതായും എൻഐഎ അറിയിച്ചു.
      Published by:Anuraj GR
      First published:
      )}