തിരുവനന്തപുരത്ത് വഴി തർക്കത്തെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി. ഉള്ളൂരിലാണ് സംഭവം. വഴിയെ സംബന്ധിച്ച് ക്ഷേത്ര ഭാരവാഹികളുമായി തർക്കം നിലനിൽക്കുകയായിരുന്നു. ഉള്ളൂർ സ്വദേശി വിജയകുമാരിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജീവനൊടുക്കുന്നതുമായി ബന്ധപ്പെട്ട് മൊബൈൽ ഫോണിൽ ഓഡിയോ റെക്കോർഡ് ചെയ്തിരുന്നു. പൊലീസിനു വേണ്ടിയായിരുന്നു ഓഡിയോ സന്ദേശം. മൊബൈൽ ഫോണിൽ നിന്ന് ഓഡിയോ സന്ദേശം പോലീസ് വീണ്ടെടുത്തു. വഴിതർക്കം സംബന്ധിച്ച് മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.