അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് യുവതിയെ ഭർത്താവിന്റെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; ദിവസങ്ങളോളം ബന്ദിയാക്കി പീഡിപ്പിച്ചു

യുവതിയുടെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: January 24, 2020, 8:17 PM IST
അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് യുവതിയെ ഭർത്താവിന്റെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; ദിവസങ്ങളോളം ബന്ദിയാക്കി പീഡിപ്പിച്ചു
News18
  • Share this:
ഭദോഹി: അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് യുവതിയെ ഭർത്താവിന്റെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയി അഞ്ച് ദിവസം ബന്ദിയാക്കി പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ ഭദോഹിയിലാണ് സംഭവം. 18കാരിയാണ് പീഡനത്തിനിരയായത്.

also read;ഭർതൃപിതാവിന്റെ ശല്യം: പതിവായി അശ്ലീല വീഡ‍ിയോ; ബലാത്സംഗം ചെയ്യാനും ശ്രമം; പരാതിയുമായി യുവതി

പെൺകുട്ടിയുടെ ഗ്രാമത്തിലുള്ള വിശാൽ സരോജ് എന്നയാളാണ് ഇവരെ പീഡനത്തിനിരയാക്കിയത്. മൂന്ന് മാസം മുമ്പായിരുന്നു പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞത്. അഞ്ച് ദിവസം മുമ്പാണ് സരോജ് യുവതിയുടെ ഭർത്താവിന്റെ വീട്ടിലേക്ക് വന്നത്. യുവതിയുടെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

ബുധനാഴ്ച പെൺകുട്ടിയുടെ ഭർത്താവ് ഇവരുടെ അമ്മയുടെ ആരോഗ്യത്തെ കുറിച്ച് അന്വേഷിക്കാനായി ഇവരുടെ വീട്ടിലെത്തി. അപ്പോഴാണ് പെണ്‍കുട്ടി വീട്ടിലെത്തിയിട്ടില്ലെന്നറിയുന്നത്.

ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സരോജിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ വീട്ടിൽ നിന്ന് ഇവരെ കണ്ടെത്തി.

സംഭവത്തിൽ പെൺകുട്ടിയുടെ പരാതിയിൽ സരോജിനെ അറസ്റ്റ് ചെയ്തു. യുവതിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കി.
First published: January 24, 2020, 8:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading