• HOME
  • »
  • NEWS
  • »
  • crime
  • »
  • kidnapping |കാമുകനെ കാണാൻ 6 വയസ്സുള്ള അനിയനെ തട്ടിക്കൊണ്ടുപോയി; യുവതിയും കാമുകനും ബന്ധുവും അറസ്റ്റിൽ

kidnapping |കാമുകനെ കാണാൻ 6 വയസ്സുള്ള അനിയനെ തട്ടിക്കൊണ്ടുപോയി; യുവതിയും കാമുകനും ബന്ധുവും അറസ്റ്റിൽ

കാമുകനെ കാണാനായാണ് യുവതി ബന്ധുവിന്റെ സഹായത്താൽ സഹോദരനെ തട്ടിക്കൊണ്ടുപോയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഉത്തർപ്രദേശ്: കാമുകന്റെ ആറ് വയസ്സുള്ള സഹോദരനെ തട്ടിക്കൊണ്ടുപോയ (kidnapping)സംഭവത്തിൽ യുവതിയും കാമുകനും യുവതിയുടെ ബന്ധുവും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ( Uttar Pradesh)ബുലാന്ദ്ഷഹറിലാണ് സംഭവം. കാമുകനെ കാണാനായാണ് യുവതി ബന്ധുവിന്റെ സഹായത്താൽ സഹോദരനെ തട്ടിക്കൊണ്ടുപോയത്.

    കാണാതായി ആറ് ദിവസത്തിനു ശേഷമാണ് യുവതിയേയും കുട്ടിയേയും പൊലീസ് കണ്ടെത്തുന്നത്. ഫെബ്രുവരി 15 ന് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാകുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി.

    പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ സഹോദരനായ ഇരുപത് വയസ്സുള്ള ഹീരാലാലിന്റെ കാമുകിയാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായത്. 32 കാരിയായ പിങ്കി എന്ന യുവതിയുമായി ഹീരാലാൽ പ്രണയത്തിലായിരുന്നു. ഇയാളുടെ അയൽഗ്രാമത്തിലാണ് യുവതി താമസിച്ചിരുന്നത്.
    Also Read-Brutally assaulted |തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ അമ്മയ്ക്കെതിരെ കേസെടുത്തു

    ഗുർഗോണിൽ ജോലി ലഭിച്ച് പോയതിനു ശേഷം പിങ്കിയെ മാസങ്ങളോളം ഹീരാലാൽ കണ്ടിരുന്നില്ല. ഇതോടെ കാമുകനെ കാണാനായി പിങ്കി തന്റെ മരുമകൻ ലവകേശുമായി തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്യുകയായിരുന്നു. ലവകേശാണ് വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
    Also Read-ആന്ധ്രയിൽ നിന്നും അങ്കമാലിയിലേക്ക് 225 കിലോ കഞ്ചാവ് കടത്തി; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

    കാമുകിയാണ് അനുജനെ തട്ടിക്കൊണ്ടുപോയതെന്ന് ഹീരാലാലിന് അറിയാമായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ഇക്കാര്യം ഇയാൾ വീട്ടുകാരിൽ നിന്നും പൊലീസിൽ നിന്നും മറച്ചു വെച്ചു. ഇതേ തുടർന്നാണ് ഹീരാലാലിനേയും പൊലീസ് അറസ്റ്റ് ചെയ്തത്.

    ഫെബ്രുവരി പതിനഞ്ചിന് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലവകേശ് പിങ്കിയെ ഏൽപ്പിച്ചു. തനിക്കൊപ്പം കാമുകന്റെ സഹോദരനെ താമസിപ്പിച്ച പിങ്കി ഇക്കാര്യം ഹീരാലാലിനോട് പറഞ്ഞിരുന്നു. ഹീരാലാലിന്റേയും പിങ്കിയുടേയും ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ തിരിച്ചു കിട്ടിയത്.

    ചോദ്യം ചെയ്യലിൽ പിങ്കി കുറ്റം സമ്മതിച്ചു. മുപ്പത്തിരണ്ടുകാരിയുമായുള്ള ബന്ധം വീട്ടുകാർ അറിയുമെന്നതിനാലാണ് ഹീരാലാൽ തട്ടിക്കൊണ്ടുപോയ വിവരം മറച്ചു വെച്ചത്.
    Published by:Naseeba TC
    First published: