നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മറ്റു പുരുഷന്മാരുമായി ബന്ധമെന്ന് സംശയം: ഒമ്പതാം ഭർത്താവ് മുപ്പതുകാരിയെ കൊലപ്പെടുത്തി

  മറ്റു പുരുഷന്മാരുമായി ബന്ധമെന്ന് സംശയം: ഒമ്പതാം ഭർത്താവ് മുപ്പതുകാരിയെ കൊലപ്പെടുത്തി

  നാഗരാജു വരളക്ഷ്മിയുടെ ഒമ്പതാമത്തെ ഭർത്താവാണെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി

  Woman killed by ninth husband

  Woman killed by ninth husband

  • Share this:
   ചൊവ്വാഴ്ച രാവിലെ ഹൈദരാബാദിലെ പഹാദി ശരീഫ് പോലീസ് സ്റ്റേഷൻ പരിധിയിൽ സംഭവം. മുപ്പതുകാരിയായ സ്ത്രീയെ ഒമ്പതാം ഭർത്താവ് കൊലപ്പെടുത്തി. പ്രതിയായ നാഗരാജു പൊലീസ് സ്റ്റേഷനിൽ സ്വയം കീഴടങ്ങിയപ്പോഴാണ് വാർത്ത പുറംലോകം അറിഞ്ഞത്.

   പ്രതിയായ നാഗരാജു കർണൂൽ ജില്ലയിലെ ജൽപള്ളി സ്വദേശിയാണ്. ക്യാബ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന നാഗരാജു കറ്റേഡൻ വ്യവസായ മേഖലയിലെ പെട്രോൾ ബങ്കിൽ ജോലി ചെയ്യുകയായിരുന്നു വരളക്ഷ്മിയുമായി അടുപ്പത്തിലായി. ഇവർ പിന്നീട് വിവാഹം ചെയ്യുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌ഐ കുമാരസ്വാമി പറഞ്ഞു.
   TRENDING:യുഎസില്‍ മലയാളി നഴ്സിന്‍റെ കൊലപാതകം; യുവതിക്ക് കുത്തേറ്റത് 17 തവണ; നിലത്തു വീണ് പിടഞ്ഞയാളുടെ ദേഹത്ത് കാറോടിച്ച് കയറ്റി[NEWS]Covid 19| സംസ്ഥാനത്ത് ഇന്ന് 903 പേർക്ക് കോവിഡ്; 706 പേർക്ക് സമ്പർക്കത്തിലൂടെ രോഗം[NEWS]സമൂഹമാധ്യമങ്ങളിൽ തരംഗമായ പാട്ടുകാരി; രേണുകയുടെ പാട്ട് പങ്കുവച്ച്‌ രാഹുല്‍ ഗാന്ധി [NEWS]
   വിവാഹം കഴിക്കാൻ വേണ്ടി മുൻ ഭർത്താവിനെയും മകനെയും ഉപേക്ഷിച്ചാണ് വരളക്ഷ്മി രണ്ട് വർഷം മുമ്പ് നാഗരാജുവിനൊപ്പം എത്തിയത്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം യുവതി വീണ്ടും മറ്റ് പുരുഷന്മാരുമായി അടുക്കാൻ തുടങ്ങിയപ്പോൾ ദമ്പതികൾക്കിടയിൽ വഴക്കുകൾ ആരംഭിച്ചിരുന്നു. മറ്റ് പുരുഷന്മാരിൽ നിന്ന് അകന്നു നിൽക്കണമെന്ന് നാഗരാജു മുന്നറിയിപ്പും നൽകി.

   ചൊവ്വാഴ്ച ദിവസം ദമ്പതികൾ തമ്മിൽ പതിവുപോലെ വീണ്ടും വഴക്കുണ്ടായി. വഴക്കിനൊടുവിൽ നാഗരാജു വരളക്ഷ്മിയുടെ കഴുത്തിൽ കത്തികൊണ്ട് മുറിച്ചു. പിന്നീട് പഹാദി ശരീഫ് പോലീസിന് മുന്നിൽ സ്വയം കീഴടങ്ങി. നാഗരാജു വരളക്ഷ്മിയുടെ ഒമ്പതാമത്തെ ഭർത്താവാണെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.
   Published by:user_49
   First published: