• HOME
  • »
  • NEWS
  • »
  • crime
  • »
  • WOMAN KILLED DAUGHTER AND KILL SELF IN PUNE

ജോലി നഷ്ടപ്പെട്ട ഭർത്താവ് നാട്ടിലേക്ക് പോകാൻ നിർബന്ധിച്ചു; ഒന്നര വയസുള്ള മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു

'ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഭർത്താവിന് കുറച്ച് മുമ്പ് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ഭാര്യയെ ഇയാൾ നിർബന്ധിച്ചിരുന്നു. എന്നാൽ നാട്ടിലേക്ക് പോകാൻ യുവതിക്ക് താൽപര്യമില്ലായിരുന്നു'

Crime

Crime

  • Share this:
    പൂനെ: ജോലി നഷ്ടപ്പെട്ട ഭർത്താവ് നാട്ടിലേക്ക് പോകാൻ നിർബന്ധിച്ചതിൽ പ്രകോപിതയായി ഒന്നര വയസുള്ള മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത. പൂനെ ഖേദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജ്ഗുരുനഗറിലെ രാക്ഷേവാടി പരിസരത്തുള്ള വീട്ടിലാണ് സംഭവം. മകളെ കൊലപ്പെടുത്തിയശേഷം 32 വയസുള്ള യുവതി തൂങ്ങിമരിക്കുകയായിരുന്നു.

    യോഗിത ബാഗൽ, മകൾ കാവ്യ എന്നിവരാണ് മരിച്ചത്. യോഗിതയുടെ ഭർത്താവ് അമിത് (28) ജന്മനാട്ടിൽ ആയിരിക്കുമ്പോഴാണ് സംഭവം. തിങ്കളാഴ്ച, രാജ്ഗുരുനഗറിലെ വീട്ടിലേക്ക് മടങ്ങിയെത്തിയ അമിത് കതകു മുട്ടി വിളിച്ചിട്ടും തുറന്നില്ല. ഇതോടെ പൊലീസിനെ വിളിച്ചുവരുത്തി നടത്തിയ പരിശോധനയിലാണ് ഭാര്യയുടെയും മകളുടെയും മൃതദേഹം കണ്ടെത്തിയത്. സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം.

    Also Read- പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ മൂന്ന് വയസ്സുള്ള മകനെ യുവാവ് തട്ടിക്കൊണ്ടുപോയി

    “ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ യുവതി കുഞ്ഞിനെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ്. ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഭർത്താവിന് കുറച്ച് മുമ്പ് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ഭാര്യയെ ഇയാൾ നിർബന്ധിച്ചിരുന്നു. എന്നാൽ നാട്ടിലേക്ക് പോകാൻ യുവതിക്ക് താൽപര്യമില്ലായിരുന്നു. ഇതേ ചൊല്ലി കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. പ്രായമായ അച്ഛനമ്മമാരെ കാണാൻ യുവാവ് നാട്ടിലേക്ക് പോയ സമയത്താണ് യുവതി മകളെ  കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്”- ഖേദ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് ഗൌരവ് പറഞ്ഞു,

    Also Read- കൊലക്കേസ് പ്രതിക്ക് വയസ് 55; പക്ഷേ പ്രായപൂർത്തിയാകാത്തവർക്കുളള കേസായി പരിഗണിക്കാൻ സുപ്രീം കോടതി

    സമാനമായ മറ്റൊരു സംഭവത്തിൽ, നർത്തകിയായിരുന്ന 24 കാരി പൂനെയിലെ ഹദപ്‌സർ പ്രദേശത്തെ വീട്ടിൽ വച്ച് ആത്മഹത്യ ചെയ്തു. കോവിഡ് വ്യാപനത്തെ തുടർന്ന് നർത്തകിയായ ഇവർക്ക് പരിപാടികളുടെ ബുക്കിങ് കിട്ടാതായതോടെയാണ് ആത്മഹത്യ. ചൊവ്വാഴ്ച ഉച്ചയ്ക്ക് മാർക്കറ്റിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ മാതാപിതാക്കളും സഹോദരിയുമാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
    Published by:Anuraj GR
    First published:
    )}