• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | പാലക്കാട്ട് ഭാര്യ വിറക് കൊള്ളികൊണ്ട് ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു

Murder | പാലക്കാട്ട് ഭാര്യ വിറക് കൊള്ളികൊണ്ട് ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു

ശാന്തയെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം

  • Share this:
    പാലക്കാട്: ഭാര്യ വിറക് കൊള്ളികൊണ്ട് ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു. പാലക്കാട് കല്ലടിക്കോടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ചുങ്കം സ്വദേശിനി ശാന്തയാണ് ഭർത്താവ് ചന്ദ്രനെ കൊന്നത്. വിറകു കൊള്ളികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.

    ശാന്തയെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. ശാന്തയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ചന്ദ്രന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പാലക്കാട ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

    ഒമ്പത് വയസുകാരിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ: പീഡനാരോപണവുമായി പിതാവ്

    ജയ്പൂരിലെ (Jaipur) അമേറിൽ ഒമ്പത് വയസുകാരിയുടെ (Nine Year Old Girl) മൃതദേഹം കഴുത്തറുത്ത നിലയിൽ (throat slit) കണ്ടെത്തി. വീടിനടുത്തുള്ള കാലിത്തൊഴുത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന് പോലീസ് പറഞ്ഞു. മകൾ പീഡനത്തിനിരയായിട്ടുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് രംഗത്തെത്തി. കഴിഞ്ഞ ദിവസം കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

    ബലാത്സംഗത്തിന് ശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പോലീസിന്‍റെ പ്രതികരണം. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. ഉടന്‍ തന്നെ തിരച്ചില്‍ ആരംഭിക്കുകയും മണിക്കൂറുകള്‍ക്കകം തന്നെ വീടിന് സമീപത്തുള്ള കാലിത്തൊഴുത്തായി ഉപയോഗിക്കുന്ന ആളൊഴിഞ്ഞ മുറിയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

    കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ആളെ കുറിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകി പെണ്‍കുട്ടിയുടെ വീടിന്‍റെ പരിസരത്ത് തന്നെ താമസിക്കുന്ന ആളായിരാക്കാം എന്നാണ് പോലീസിന്‍റെ അന്വേഷണത്തില്‍ നിന്നും ലഭ്യമായ വിവരം. ജനസാന്ദ്രത കുറഞ്ഞ വളരെ കുറച്ച് ജനങ്ങള്‍ മാത്രം താമസിക്കുന്ന പ്രദേശമാണ് അമേറ. അതിനാല്‍ സ്ഥലത്തെ കുറിച്ച്  പരിചയമുള്ള ആള്‍ തന്നെയാകാം കൃത്യത്തിന് പിന്നിലെന്നാണ് പോലീസ് വിലയിരുത്തല്‍.
    Published by:Anuraj GR
    First published: