• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | കുടുംബവഴക്ക്; രോഷാകുലയായ യുവതി ആറു മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

Murder | കുടുംബവഴക്ക്; രോഷാകുലയായ യുവതി ആറു മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

കൊല്ലപ്പെട്ട ആറു മക്കളില്‍ 5 പേരും പെണ്‍കുട്ടികളാണെന്നു പൊലീസ് പറഞ്ഞു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    മുംബൈ: കുടുംബവഴക്കിനു പിന്നാലെ ആറു മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി മാതാവ്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ഖാരാവല്ലി മഹാഡിലാണു സംഭവം. കൊല്ലപ്പെട്ട ആറു മക്കളില്‍ 5 പേരും പെണ്‍കുട്ടികളാണെന്നു പൊലീസ് പറഞ്ഞു. 18 മാസം മുതല്‍ 10 വയസ്സുവരെ പ്രായമുള്ള കുട്ടികളാണു മരിച്ചത്.

    മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ മഹാദ് താലൂക്കിലെ ഖരാവലി ഗ്രാമത്തിലാണ് ദാരുണമായ സംഭവം. ഭര്‍ത്താവിന്റെ വീട്ടുകാര്‍ മര്‍ദിച്ചതിനെ തുടര്‍ന്നാണ് 30കാരിയായ യുവതി മക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

    Also Read-Sexual Assault | ഭർത്താവിന്റെ സ്ത്രീ സുഹൃത്തിനെ ഭാര്യ വാടകയ്ക്ക് ആളെ എടുത്ത് പീഡിപ്പിച്ചു

    Arrest | മകന്റെ അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് പൂജ ചെയ്യാനെത്തി യുവതിയെ പീഡിപ്പിച്ചു; ആള്‍ദൈവം പിടിയില്‍

    പൂനെ: ഭിന്നശേഷിക്കാരനായ മകന്റെ അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് പൂജ ചെയ്യാനെത്തി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആള്‍ദൈവം അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഹഡാസ്പര്‍ സ്വദേശിയായ ധനഞ്ജയ് ഗൊഹാഡി(60)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ദുര്‍മന്ത്രവാദിയാണെന്ന് പോലീസ് പറയുന്നു. യുവതി പരാതി നല്‍കിയതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.

    ദുര്‍ശക്തികളെ മന്ത്രം ചെയ്ത് അകറ്റാമെന്ന് പറഞ്ഞ് ഏപ്രിലില്‍ ഇയാള്‍ വീട്ടില്‍ വന്നെന്നും യുവതിയുടെ ശരീരത്തിലെ ദുഷ്ട ശക്തികളെ ഒഴിപ്പിക്കുന്നതിനാണെന്ന് വിശ്വസിപ്പിച്ച് മുറിയില്‍ കയറ്റിയ ശേഷം ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

    Also Read-Gang Rape | ഇടുക്കിയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത നാലു പേര്‍ അറസ്റ്റില്‍; രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

    ഭര്‍ത്താവിനെയും സഹോദരനെയും റോഡപകടത്തിലൂടെ വകവരുത്തുമെന്നും ഭീഷണിപ്പെടുത്തിയ ഇയാള്‍ രണ്ടാമത്തെ കുട്ടിയും വൈകല്യമുള്ളതായി ജനിക്കുമെന്നും പറഞ്ഞു ഭയപ്പെടുത്തി. പിന്നീട് മേയ് 27 സഹോദരനുമൊത്ത് പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കുകയായിരുന്നു. മകന്റെ ശാരീരിക വൈകല്യം മാറ്റാന്‍ ഇയാള്‍ ദുര്‍മന്ത്രവാദം ചെയ്തുവെന്നും യുവതി പറഞ്ഞു.
    Published by:Jayesh Krishnan
    First published: