ഭാര്യ സഹോദരിമാർക്കും സുഹൃത്തിനും ഒപ്പം യുവാവിനെ കൊലപ്പെടുത്തി; മൃതദേഹം പലഭാഗങ്ങളായി മുറിച്ച് അഴുക്കുചാലിൽ തള്ളി

സഹോദരിമാർക്കും സുഹൃത്തിനുമൊപ്പം ചേര്‍ന്ന് സ്വന്തം ഭാര്യ തന്നെയാണ് ഇയാളെ കൊന്ന് അഴുക്കുചാലിൽ തള്ളിയത്.

News18 Malayalam | news18-malayalam
Updated: August 15, 2020, 10:32 AM IST
ഭാര്യ സഹോദരിമാർക്കും സുഹൃത്തിനും ഒപ്പം യുവാവിനെ കൊലപ്പെടുത്തി; മൃതദേഹം പലഭാഗങ്ങളായി മുറിച്ച് അഴുക്കുചാലിൽ തള്ളി
പ്രതീകാത്മക ചിത്രം
  • Share this:
ജോധ്പുർ: യുവാവിന്‍റെ മൃതേദഹം കണ്ടെത്തി നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി പൊലീസ്. രാജസ്ഥാനിലെ ജോധ്പുരിൽ നാടിനെ നടുക്കിയ ഒരു സംഭവത്തിലാണ് രണ്ട് ദിവസം കൊണ്ട് സ്ത്രീകൾ ഉൾപ്പെട്ട പ്രതികളെ പിടികൂടിയത്. സഹോദരിമാർക്കും സുഹൃത്തിനുമൊപ്പം ചേര്‍ന്ന് ഭാര്യയാണ് ഇയാളെ കൊന്ന് അഴുക്കുചാലിൽ തള്ളിയത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 12നാണ് ജോധ്പുരിലെ ഒരു മാലിന്യസംസ്കരണ പ്ലാന്‍റിന് സമീപത്തെ അഴുക്കു ചാലിൽ മനുഷ്യന്‍റെ ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. പ്രദേശവാസികള്‍ നൽകിയ വിവരം അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതശരീരം വെട്ടിനുറുക്കി രണ്ട് പെട്ടികളിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു. കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണവും ആരംഭിച്ചു.

ഗൗരകരമായ കുറ്റകൃത്യം എന്ന് കണക്കിലെടുത്ത് പൊലീസ് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. സംസ്ഥാനത്ത് ഒരുമാസത്തിനിടെ കാണാതായ എല്ലാ ആളുകളെയും സംബന്ധിച്ച് അന്വേഷണം നടത്തി. ഇതിനിടെയാണ് ചരൺ സിംഗ് (സുശീൽ) എന്ന യുവാവിന്‍റെ തിരോധാനം ശ്രദ്ധയിൽ വന്നത്. മൃതദേഹം കണ്ടെത്തിയ ഇടത്തിന് സമീപത്തു നിന്നും ഇയാളുടെ ബൈക്ക് കണ്ടെടുത്തതും സംശയത്തിന് ബലം പകർന്നു.

ഇത് ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം സംബന്ധിച്ച ചുരുളഴിഞ്ഞത്. രണ്ട് യുവതികൾ ചേര്‍ന്നാണ് ബൈക്ക് അവിടെ കൊണ്ടു വച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. സംശയത്തെ തുടര്‍ന്ന് ചരണിന്‍റെ ഭാര്യയെയും സഹോദരിയെയും പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റ‍ഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.. വീടിനുള്ളിൽ വച്ച് യുവാവിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇവർ പൊലീസിനെ അറിയിച്ചത്. വിവാഹം കഴിഞ്ഞ് കുറച്ചു വർഷങ്ങളായി എന്നാൽ ഭർത്താവുമായി സ്വരച്ചേർച്ചയില്‍ അല്ലായിരുന്നും എന്നും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു.

ചരണിന്‍റെ ഭാര്യ, ഇവരുടെ രണ്ട് സഹോദരിമാർ, ഒരു സുഹൃത്ത് എന്നിവരാണ് കൃത്യത്തിലുൾപ്പെട്ട് അറസ്റ്റിലായത്.
Published by: Asha Sulfiker
First published: August 15, 2020, 10:32 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading