നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കണ്ണൂർ പയ്യാവൂരിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് യുവതി മരിച്ചു

  കണ്ണൂർ പയ്യാവൂരിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് യുവതി മരിച്ചു

  കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. കാറിൽ കുടുങ്ങിയ മൂവരേയും നാട്ടുകാർ ചേർന്ന് പുറത്തെത്തിച്ചെങ്കിലും സോജിയുടെ ജീവൻ രക്ഷിക്കാനായില്ല

  Soji death

  Soji death

  • Share this:
   കണ്ണൂർ: പയ്യാവൂരിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. കുടിയാന്മല സ്വദേശി വാളിപ്ലാക്കൽ വിനീഷിന്‍റെ ഭാര്യ സോജിയാണ് മരിച്ചത്. സാരമായി പരിക്കേറ്റ വിനീഷിനെയും അഞ്ചു വയസുള്ള കുട്ടിയേയും പരിയാരം സർക്കാർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

   ഇന്ന് വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. കാറിൽ കുടുങ്ങിയ മൂവരേയും നാട്ടുകാർ ചേർന്ന് പുറത്തെത്തിച്ചെങ്കിലും സോജിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാർ പൂർണമായും തകർന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

   പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു

   കൊല്ലം: കരുനാഗപ്പള്ളിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. കുലശേഖരപുരം തേനേരിൽ വീട്ടിൽ പതിനഞ്ചുകാരനായ അദിത്യൻ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് അമ്മ സന്ധ്യ(38) കുഴഞ്ഞു വീണത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ക്യാൻസർ രോഗിയായ മധുവാണ് സന്ധ്യയുടെ ഭർത്താവ്. സംസ്ക്കാരം വീട്ടുവളപ്പിൽ.

   കഴിഞ്ഞ ദിവസം വീട്ടിന് പിന്നിലെ മരത്തിൽ തൂങ്ങി മരിച്ചത്. അമിതമായി മൊബൈലിൽ ഗെയിം കളിച്ചതിന് വീട്ടുകാർ വഴക്കു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആദിത്യനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യൻ മരിച്ചതിന് പിന്നാലെ കുഴഞ്ഞു വീണ അമ്മ സന്ധ്യ ഇന്ന് മരിച്ചു.

   മലയാളി വിദ്യാര്‍ഥിനി മംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയിൽ; ഫീസടയ്ക്കാൻ വൈകിയതിന് കോളജ് അധികൃതർ ശകാരിച്ചതായി ആരോപണം


   മലയാളി വിദ്യാര്‍ഥിനിയെ മംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാല്‍ തൂമ്പുങ്കല്‍ സ്വദേശിനി നീന സതീഷാണ് (19) മരിച്ചത്. മംഗളൂരുവിലെ ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ നീനയെ കണ്ടെത്തിയത്.. മംഗളൂരു കൊളാസോ കോളജിലെ ഒന്നാം വർഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് നീന സതീഷ്.

   Also Read- കാടാമ്പുഴയിൽ ഗർഭിണിയായ യുവതിയെയും ഏഴു വയസുള്ള മകനെയും കൊന്ന കേസ്: പ്രതി മുഹമ്മദ് ശരീഫിന് ഇരട്ട ജീവപര്യന്തം

   ഫീസടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ കോളജ് അധികൃതര്‍ ശകാരിച്ചതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഇന്നലെ രാത്രി കോളേജ് ഹോസ്റ്റലിലെ കുളിമുറിയിലാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിക്കുന്നവര്‍ ഉടന്‍ വിദ്യാര്‍ത്ഥിനിയെ മംഗളൂരിലെ സിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരനിലയിലായിരുന്ന പെണ്‍കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്.

   ഫീസടയ്ക്കാന്‍ വൈകിയതിന് കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതായി ആരോപണമുണ്ട്. ഇക്കാര്യം പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. കോളേജ് അധികൃതര്‍ ദിവസവും അരമണിക്കൂര്‍ നേരം മാത്രമേ കുട്ടികള്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കാറുള്ളൂവെന്നും അമ്മയോട് സംസാരിക്കാന്‍ കഴിയാത്തതില്‍ പെണ്‍കുട്ടി കടുത്ത നിരാശയിലായിരുന്നുവെന്നും സഹപാഠികള്‍ വ്യക്തമാക്കി.

   നേരത്തെ കണ്ണൂരില്‍ താമസിച്ച് വന്നിരുന്ന പെണ്‍കുട്ടിയും കുടുംബവും സമീപ കാലത്താണ് കാസര്‍കോട് ചിറ്റാരിക്കാലിലേക്ക് താമസം മാറിയത്. പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചു.
   Published by:Anuraj GR
   First published:
   )}