SHOCKING | ഓടുന്ന ടാക്സിയിൽ യുവതിയെ മൃഗീയമായി കൊലപ്പെടുത്തി; മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞു

യുവതിയെ കാണാതായതായി ഇവരുടെ ഭർത്താവ് വെള്ളിയാഴ്ച ടോളിഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അന്വേഷണം ആരംഭിക്കുകയും വാഹനം പിടിച്ചെടുക്കുകയും ആയിരുന്നു.

News18 Malayalam | news18
Updated: July 4, 2020, 4:14 PM IST
SHOCKING | ഓടുന്ന ടാക്സിയിൽ യുവതിയെ മൃഗീയമായി കൊലപ്പെടുത്തി; മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞു
murder
  • News18
  • Last Updated: July 4, 2020, 4:14 PM IST
  • Share this:
കൊൽക്കത്ത: സഞ്ചരിക്കുന്ന ടാക്സിയിൽ യുവതിയെ മൃഗീയമായി കൊന്ന് മൃതദേഹം കനാലിലേക്ക് എറിഞ്ഞു. കൊൽക്കത്തയിലെ ഈസ്റ്റേൺ മെട്രോപൊളിറ്റൻ ബൈപാസിലാണ് സംഭവം. ഓൺലൈൻ ടാക്സിയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ അറസ്റ്റ് ചെയ്തതതായും മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

നാൽപതിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിൽ സ്ത്രീയെ തനിക്ക് അറിയാമെന്നും അവരിൽ നിന്ന് പണം കടം വാങ്ങിയിരുന്നെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.

You may also like:75,000 പേർക്ക് ഇരിക്കാം; ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ‍ [NEWS]ആത്മ നി൪ഭർ ഭാരത് വെബിനാർ ഞായറാഴ്ച [NEWS] കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം; അടുത്ത ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ [NEWS]

വീട്ടുജോലിക്കാരിയായി ജോലി ചെയ്തു വരികയാണ് യുവതി. വെള്ളിയാഴ്ച വൈകുന്നേരം ടോളിഗഞ്ച് പൊലീസ് സ്റ്റേഷന് സമീപത്തെ മുടിയാലിൽ നിന്നാണ് സ്ത്രീയെ ടാക്സിയിൽ കയറ്റിയത്. ടാക്സിയിൽ വെച്ച് ഇരുവരും തമ്മിൽ വലിയ വാക്കുതർക്കം ഉണ്ടായി. ഇതിനെ തുടർന്ന് യുവതി തുക മുഴുവനായി തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടു.

പ്രഥമദൃഷ്ട്യ, പുരുഷൻ സ്ത്രീയുടെ കഴുത്ത് മുറിച്ചാണ് കൊന്നതെന്നാണ് വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ കൊന്നതിനു ശേഷം മൃതദേഹം ഉപേക്ഷിക്കാൻ അനുയോജ്യമായ സ്ഥലം തേടി യുവാവ് നഗത്തിൽ കൂടി വാഹനമോടിച്ചു നടന്നു. തുടർന്ന് ഇഎം ബൈപാസിൽ ആളൊഴിഞ്ഞ സ്ഥലം കണ്ടെത്തി മൃതദേഹം അവിടെ ഉപേക്ഷിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

യുവതിയെ കാണാതായതായി ഇവരുടെ ഭർത്താവ് വെള്ളിയാഴ്ച ടോളിഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അന്വേഷണം ആരംഭിക്കുകയും വാഹനം പിടിച്ചെടുക്കുകയും ആയിരുന്നു.
First published: July 4, 2020, 4:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading