• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ മനംനൊന്ത് യുവതി ഒന്നരവയസ്സുകാരനായ മകനെ കൊന്ന് ജീവനൊടുക്കി

ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ മനംനൊന്ത് യുവതി ഒന്നരവയസ്സുകാരനായ മകനെ കൊന്ന് ജീവനൊടുക്കി

വെള്ളിയാഴ്ച വൈകിട്ടാണ് യുവതിയെയും കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
ബംഗളൂരു: ഭര്‍ത്താവിന്റെ ആത്മഹത്യയിൽ മനംനൊന്ത് യുവതിഒന്നരവയസ്സുകാരനായ മകനെ കൊന്ന് ജീവനൊടുക്കി. ബെലഗാവലി ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ടാണ് യുവതിയെയും കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി വാസന്തിയുടെ ഭര്‍ത്താവ് ഹോലെപ്പ മാരുതി (25) വിഷംകഴിച്ച് ജീവനൊടുക്കിയിരുന്നു.

വ്യാഴാഴ്ച രാത്രി ഹോലെപ്പ ഭാര്യയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടർന്ന് ഹോലെപ്പ കൃഷിയിടത്തിലേക്ക പോയി കീടനാശിനി കഴിക്കുകയും ചെയ്തു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതറിഞ്ഞ വാസന്തി കുഞ്ഞുമായി വീടുവിട്ടിറങ്ങുകയായിരുന്നു.

Also Read-വിവാഹം മുടക്കിയെന്നാരോപിച്ച് യുവതിയെ മരക്കമ്പുകൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ ഒരു വയലിന് സമീപം മരത്തിൽ തൂങ്ങിമരിച്ച നിലായിൽ വാസന്തിയെ കണ്ടെത്തി. സമീപത്തുനിന്ന് കുഞ്ഞിന്‌റെ മൃതദേഹവും കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Jayesh Krishnan
First published: