അഗർത്തല: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തി യുവതി. ത്രിപുര ധലൈ ജില്ലയിലെ ഒരു ഉൾപ്രദേശത്താണ് സംഭവം. സഞ്ജീത് റിയംഗ് എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ഇയാളുടെ ഭാര്യ ഭാരതി റിയംഗിനെ (25) പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിടപ്പുമുറിയിൽ കുഴിച്ചിടുകയായിരുന്നു. തുടർന്ന് നേരെ പൊലീസ് സ്റ്റേഷനിലെത്തിയ ഭാരതി കുറ്റസമ്മതം നടത്തി കീഴടങ്ങി.പൊലീസ് സംഭവസ്ഥലത്തെത്തി സഞ്ജീതിന്‍റെ മൃതദേഹം പുറത്തെടുത്തു. ചെളിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം എന്നാണ് പൊലീസ് പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.