നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • യുവാവിനെ കൊലപ്പെടുത്തി രാസവസ്തുക്കൾ ചേർത്ത് മൃതദേഹം അലിയിക്കാൻ ശ്രമിച്ച ഭാര്യയും കാമുകനും പിടിയിൽ

  യുവാവിനെ കൊലപ്പെടുത്തി രാസവസ്തുക്കൾ ചേർത്ത് മൃതദേഹം അലിയിക്കാൻ ശ്രമിച്ച ഭാര്യയും കാമുകനും പിടിയിൽ

  കൊലപാതകത്തിന് ശേഷം, തെളിവ് നശിപ്പിക്കുന്നതിനായി ശരീരം ഛേദിച്ച് രാസവസ്തുക്കള്‍ ഉപയോഗിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു

  News 18 Malayalam

  News 18 Malayalam

  • Share this:
   ബീഹാറില്‍ യുവതി കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതായി ആരോപണം. കൊലപാതകത്തിന് ശേഷം, തെളിവ് നശിപ്പിക്കുന്നതിനായി ശരീരം ഛേദിച്ച് രാസവസ്തുക്കള്‍ ഉപയോഗിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. സംഭവ സ്ഥലത്ത് രാസ സ്‌ഫോടനം നടന്നതിനെ തുടര്‍ന്നാണ് പോലീസ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

   മുസഫര്‍പൂരിലെ സിക്കന്ദര്‍പൂര്‍ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്താണ് സംഭവം നടന്നത്. 30 വയസ്സുകാരനായ രാകേഷിനെയാണ് ഭാര്യയായ രാധ, ഇവരുടെ കാമുകനായ സുഭാഷ്, രാധയുടെ സഹോദരി കൃഷ്ണ, സഹോദരീ ഭര്‍ത്താവ് എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട് പറയുന്നത്.

   മൃതദേഹം ഒഴിവാക്കുന്നതിനായി സുഭാഷ്, രാകേഷിന്റെ ശരീരം പല ഭാഗങ്ങളായി മുറിച്ചു. ശേഷം, സുഭാഷും രാധയും ചേര്‍ന്ന് ഒരു വാടക ഫ്‌ലാറ്റിനുള്ളില്‍ വെച്ച് ശരീരം രാസ വസ്തുക്കള്‍ ഉപയോഗിച്ച് ദ്രവിപ്പിച്ച് കളയാന്‍ ശ്രമം നടത്തി. രാസ വസ്തുക്കളുടെ ഉപയോഗം സ്‌ഫോടനത്തിലാണ് കലാശിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
   ഫ്‌ലാറ്റിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ചിതറിക്കിടക്കുന്ന മൃതദേഹമാണ് സംഭവ സ്ഥലത്തെത്തിയ പോലീസിനെ വരവേറ്റത്.

   തുടര്‍ന്ന് പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കുകയും ഫോറന്‍സിക്ക് സംഘം സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
   അന്വേഷണ സമയത്ത്, മൃതദേഹം രാധയുടെ ഭര്‍ത്താവ് രാകേഷിന്റേതാണന്ന് തിരിച്ചറിഞ്ഞത് സിക്കന്ദര്‍പൂരിലെ ഒരു പരിസരവാസിയാണ്. ബീഹാറിലെ മദ്യനിരോധനത്തിന് ശേഷം അനധികൃത മദ്യവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയായിരുന്നു രാകേഷ്. അതിനാല്‍ തന്നെ ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

   ഇക്കാരണത്താല്‍ രാകേഷ് അവിടെയും ഇവിടെയുമായി മിക്കവാറും സമയങ്ങളില്‍ ഒളിവിലായിരുന്നു താമസിച്ചിരുന്നത്.
   രാകേഷിന്റെ ഒളിവുകാല സമയത്ത്, രാകേഷിന്റെ പങ്കാളിയായ സുഭാഷാണ്, രാധയെ നോക്കികൊണ്ടിരുന്നത്. വൈകാതെ തന്നെ ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. അതിന് ശേഷം, രാധ തന്റെ കാമുകനായ സുഭാഷുമായി ചേര്‍ന്ന് രാകേഷിനെ തങ്ങളുടെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ഗൂഢാലോചനയില്‍ രാധയും സഹോദരിയും, സഹോദരീ ഭര്‍ത്താവും പങ്കുചേരുകയും ചെയ്തു.

   സ്ത്രീകളുടെ ആഘോഷമായ തീജിന്റെ ഭാഗമായി രാധ രാകേഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അതിനു ശേഷം സുഭാഷിന്റെ സഹായത്തോടെയാണ് ഇവർ ഇയാളെ കൊലപ്പെടുത്തിയെന്ന്  സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.

   കൊലപാതകത്തിന് ശേഷം, രാകേഷിന്റെ സഹോദരനായ ദിനേശ് സാഹ്നി, രാധ, സുഭാഷ്, കൃഷ്ണ, കൃഷ്ണയുടെ ഭര്‍ത്താവ് എന്നിവര്‍ക്കെതിരെ കൊലപാതകക്കുറ്റം ആരോപിച്ച് പോലീസില്‍ പരാതി നല്‍കി. തന്റെ ജ്യേഷ്ഠന്റെ ഭാര്യയ്ക്ക് സുഭാഷുമായി അവിഹിത ബന്ധമുണ്ടെന്ന് ദിനേശ് ആരോപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

   സുഭാഷും രാധയുമായുള്ള രഹസ്യ ബന്ധം തങ്ങളുടെ സമൂഹത്തിലെ എല്ലാവര്‍ക്കും അറിയാമായിരുന്നു എന്ന് ദിനേശ് ആരോപിച്ചു. ദിനേഷിന്റെ മൊഴി അനുസരിച്ച്, രാകേഷ് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ തിരിച്ചെത്തിയിരുന്നു. ഒരു വാടക വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്.

   ശനിയാഴ്ച വീട്ടിൽ ഒരു സ്ഫോടനം ഉണ്ടായി എന്ന വിവരം അറിഞ്ഞ ഉടൻ തന്നെ താൻ സംഭവ സ്ഥലത്ത് എത്തിയതായി ദിനേശ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സംഭവ സ്ഥലത്ത് എത്തിയതിന് ശേഷമാണ്, തന്റെ ജ്യേഷ്ഠൻ കൊല്ലപ്പെട്ടു എന്നും, രാകേഷിന്റെ മൃതദേഹം ഛിന്നഭിന്നമായ മുറിച്ചു മാറ്റപ്പെട്ടതായും അറിയുന്നത്.

   സിക്കന്ദർപൂർ പോലീസ് സ്റ്റേഷൻ അധികാരിയായ ഹരേന്ദ്ര തീവാരിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. സംഭവത്തിൽ കൊല്ലപ്പെട്ടയാളുടെ ഭാര്യ, ഭാര്യാ സഹോദരി, സഹോദരിയുടെ ഭർത്താവ്, ഭാര്യയുടെ കാമുകൻ എന്നിവരുടെ പേരിൽ കേസെടുത്തതായി ഹരേന്ദ്ര തീവാരി അറിയിച്ചു.
   Published by:Karthika M
   First published:
   )}