നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | ഭാര്യ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം ടെറസിന്റെ മുകളില്‍ നിന്ന് വലിച്ചെറിഞ്ഞു

  Murder | ഭാര്യ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം ടെറസിന്റെ മുകളില്‍ നിന്ന് വലിച്ചെറിഞ്ഞു

  ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനൊടുവില്‍ കൃത്യം നടത്തുകയായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

  • Share this:
   ഡെറാഡൂണ്‍: ഭര്‍ത്താവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം(Murder) മൃതദേഹം ടെറസിന്റെ മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ഉത്തരാഖണ്ഡിലെ പിത്തേറഗഢിലാണ് സംഭവം. ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനൊടുവിലാണ് ക്രൂരമായി കൊലപാതകം നടത്തിയത്. സംഭവത്തില്‍ 30 കാരിയായ യുവതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടു.

   ഒക്ടോബര്‍ 17നാണ് സംഭവം നടന്നത്. കുന്ദന്‍ ധാമി എന്ന യുവാവ് ടെറസില്‍ നിന്ന് വീണുമരിച്ചെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ യുവതിക്കെതിരെ പരാതി നല്‍കുകയായിരുന്നു.

   പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരണം കൊലപാതകമെന്ന് കണ്ടെത്തി. ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനൊടുവില്‍ കൃത്യം നടത്തുകയായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി ടെറസിലെത്തിച്ചു. അവിടെ നിന്ന് മൃതദേഹം പുറത്തെടുത്ത് താഴേക്കിടുകയായിരുന്നു.

   Also Read-Pocso Court| കാമുകിയുടെ മകളായ 15 വയസുകാരിയെ പീഡിപ്പിച്ച 46 കാരന് 10 വർഷം കഠിനതടവ്

   കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചാക്കും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

   പിണങ്ങിപ്പോയ പെണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി; മർദിച്ച ശേഷം വായിൽ ഡീസലൊഴിച്ചു; യുവാവ് അറസ്റ്റിൽ

   പിണങ്ങിപ്പിരിഞ്ഞ പെൺസുഹൃത്തിനെ (girl friend) ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചശേഷം വായിൽ ഡീസലൊഴിച്ചു. സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോട്ടയം കൊല്ലാട് കടുവാക്കുളത്തെ ഓട്ടോഡ്രൈവറായ മടമ്പുകാട് തൊണ്ടിപ്പറമ്പിൽ ജിതിൻ സുരേഷിനെ (24)യാണ് കോട്ടയം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ റിജൊ പി.ജോസഫ്, എസ്.ഐ. എം. അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.

   വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ പൂവന്തുരുത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. 19 കാരിയായ പൂവന്തുരുത്ത് സ്വദേശിനിയും യുവാവും നേരത്തെ അടുപ്പത്തിലായിരുന്നു. യുവാവിന്റെ സ്വഭാവദൂഷ്യത്തെത്തുടർന്ന് കഴിഞ്ഞിയിടെ യുവതി പിണങ്ങിപ്പിരിഞ്ഞു. പൂവന്തുരുത്തിൽ സുഹൃത്തുമായി സംസാരിച്ചുനിൽക്കുന്നതിനിടെ ഓട്ടോയുമായി അടുത്തെത്തിയ യുവാവ് പെൺകുട്ടിയെ ബലമായി ഓട്ടോയിൽ കയറ്റി ഓടിച്ചുപോവുകയായിരുന്നു.

   നാട്ടകം പാറേച്ചാൽ ബൈപ്പാസിലെത്തിയപ്പോൾ ആളൊഴിഞ്ഞസ്ഥലത്ത് ഓട്ടോ നിർത്തിയിറങ്ങിയ യുവാവ് പെൺകുട്ടിയെ മർദിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി. തുടർന്ന് വായിൽ കുത്തിപ്പിടിച്ച് ഡീസലൊഴിക്കുകയുമായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

   Also Read-ലൈംഗിക പീഡനത്തിന് ഇരയായ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി; അധ്യാപകൻ അറസ്റ്റിൽ

   ഡീസൽകുപ്പി തട്ടിത്തെറിപ്പിച്ച യുവതി ബഹളമുണ്ടാക്കിയതോടെ നാട്ടുകാർ ശ്രദ്ധിക്കുന്നതുകണ്ട പ്രതി പെൺകുട്ടിയെ വീണ്ടും ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി വീടിനുസമീപം ഇറക്കിവിട്ടു. പരിക്കേറ്റ പെൺകുട്ടി രാത്രി വീട്ടുകാരെത്തിയപ്പോൾ വിവരംപറയുകയും തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് വെള്ളിയാഴ്ച പുലർച്ചെ യുവാവിനെ അറസ്റ്റുചെയ്തു. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക്‌ റിമാൻഡുചെയ്തു.
   Published by:Jayesh Krishnan
   First published:
   )}