നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Murder| ഭർത്താവുമായി ബന്ധം പുലർത്തിയ യുവതിയെ ഭാര്യ ഉലക്കകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

  Murder| ഭർത്താവുമായി ബന്ധം പുലർത്തിയ യുവതിയെ ഭാര്യ ഉലക്കകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

  യുവതി ഒളിവിലാണെന്ന് പൊലീസ്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഹൈദരാബാദ്: ഭർത്താവുമായി ബന്ധം പുലർത്തിയ യുവതിയെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ (Andhra Pradhesh) കൃഷ്ണ ലങ്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന റാണിഗിരിയിലാണ് സംഭവം. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

   അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരിശോധിക്കുകയായിരുന്നു. അരി പൊടിക്കാൻ ഉപയോഗിക്കുന്ന ഉലക്ക കൊണ്ട് അടിച്ചായിരുന്നു കൊലപ്പെടുത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിവാഹിതനായ ആളുമായി കൊല്ലപ്പെട്ട യുവതി അടുപ്പത്തിലായിരുന്നു. ഇതായിരുന്നു കൊലപാതകത്തിന് കാരണമെന്നാണ് വിവരം.

   പ്രതി യുവതിയുടെ വീട്ടിലേക്ക് വരുന്നതും പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പ്രതി ഒളിവിലാണെന്നും അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇവർക്കെതിരെ ഐപിസി സെക്ഷന്‍ 302 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

   യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം : സംഘത്തിലെ ഒരാൾ പിടിയിൽ

   തിരുവനന്തപുരം പോത്തന്‍കോട്ട് ഗുണ്ടാസംഘം യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന (Murder) സംഭവത്തില്‍ ഒരാള്‍ പിടിയിലായി. സുധീഷിനെ വെട്ടി കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന രഞ്ജിത്താണ് പിടിയിലായത്.കൊല്ലപ്പെട്ട സുധീഷിന്റെ പോസ്റ്റമോര്‍ട്ടം ഇന്ന് നടക്കും. വാഹനങ്ങളിലെത്തിയ സംഘം യുവാവിന്റെ കാല്‍ വെട്ടിയെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാര്‍ന്നാണ് മരിച്ചത് (Death). ബൈക്കിലും ഓട്ടോയിലുമായി എത്തിയ 10 ഓളം പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്.

   ഗുണ്ടാസംഘത്തെ കണ്ട് ഓടി വീട്ടില്‍ കയറിയ സുധീഷിനെ വീട്ടിനകത്തിട്ടാണ് ആക്രമിച്ചത്. കാല്‍ വെട്ടിയെടുത്തശേഷം ബൈക്കില്‍ കാല്‍ എടുത്തുകൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാ പകയെന്നാണ് പോലീസ് നിഗമനം.
   Published by:Rajesh V
   First published:
   )}