ഇന്‍ഡോര്‍: കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടി യുവതി. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഉമ്രിഖേഡിലാണ് സംഭവം. പ്രതിയുടെ മകന് സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞതിന് പിന്നാലെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പ്രതികളായ സുനിയും റിസ് വാനും പിടിയിലാവുകയായിരുന്നു.
നാല്‍പ്പതുകാരിയായ ഭാര്യയാണ് സുഹൃത്തിന്റെ സഹായത്തോടെ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ മാസം അഞ്ചിനാണ് സംഭവം നടന്നത്. ഭക്ഷണത്തില്‍ ലഹരിവസ്തുക്കള്‍ ചേര്‍ത്ത് നല്കി ഭര്‍ത്താവിനെ ബോധം കെടുത്തുകയായിരുന്നു. പിന്നാലെ ഇരുവരും ചേര്‍ന്ന് കൈകള്‍, കാലുകള്‍, തല, ശരീരഭാഗങ്ങള്‍ വെട്ടിമാറ്റി.
മൃതദേഹം പലകഷണങ്ങളാക്കി ഇരുവരും വിവിധയിടങ്ങളില്‍ കുഴിച്ചിട്ടു. ചാക്കില്‍ പൊതിഞ്ഞനിലയില്‍ മൃതദേഹം പൊലീസ് കണ്ടെത്തി. എന്നാല്‍ കൈയും കാലും ഉണ്ടായിരുന്നില്ല. ഇതിനായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
Also Read-Murder | വിദേശത്ത് നിന്നെത്തിയ ഭർത്താവ് പെട്രോളൊഴിച്ച ഭാര്യ മരിച്ചു; അരുംകൊലയ്ക്ക് കാരണം സംശയരോഗം
മദ്യപിച്ചെത്തി ഭര്‍ത്താവ് നിരന്തരം വഴക്കിടാറുണ്ടെന്നും മര്‍ദിക്കാറുണ്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സുഹൃത്തുമായി ആസൂത്രണം ചെയ്തത്. പ്രതികള്‍ മൊഴിമാറ്റി പറയുന്നുണ്ട്. ഇത് അന്വേഷണത്തിന് തടസമാകുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
Cannabis Seized | കായ വറുത്തതിന്റെ മറവില്‍ കഞ്ചാവ് കടത്ത്; രണ്ടു പേര് പിടിയില്‍
തൃശൂര്‍: കായ വറുത്തതിന്റെ മറവില്‍ കഞ്ചാവ്(Cannabis) കടത്തിയ രണ്ട് പേര് പൊലീസിന്റെ(Police) പിടിയില്‍. തമിഴ്നാട് സ്വദേശികളായ ശരവണഭവന്, ഗൗതം എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ അങ്കമാലിയില്‍ 20 വര്‍ഷമായി സ്ഥിരതമാസക്കാരാണ്. കായവറുത്തതിന്റെ ഇടയില്‍ പ്ലാസ്റ്റിക് കിറ്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.
ഇവരില്‍ നിന്നും ഒരു കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. ഇത് കടത്താന്‍ ഉപയോഗിച്ച മാരുതി ഒമ്നി വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read-Murder | വഴിതര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; രക്തം കലര്‍ന്ന ഷര്‍ട്ടുമായി പ്രതി സ്റ്റേഷനില്‍
അതേസമയം വയനാട് അമ്പലവയലില്‍ എട്ടര കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയിലായിരുന്നു. മേപ്പാടി സ്വദേശികളായ നിസിക്, നസീബ്, ഹബീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.