• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭർത്താവിനെ കാമുകന്‍റെ സഹായത്തോടെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ടു; യുവതി അറസ്റ്റിൽ

ഭർത്താവിനെ കാമുകന്‍റെ സഹായത്തോടെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ടു; യുവതി അറസ്റ്റിൽ

കൂർത്ത ആയുധം ഉപയോഗിച്ച് കഴുത്തറുത്തായിരുന്നു കൊലപാതകം

news18

news18

  • Last Updated :
  • Share this:
    മുംബൈ: കാമുകന്‍റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. മുംബൈ ദഹിസർ നിവാസി റായീസ് ഷെയ്ഖാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ റഷീദ ഷെയ്ഖ് എന്ന 28കാരിയാണ് അറസ്റ്റിലായത്. കൊലപാതകം പുറത്തറിഞ്ഞതോടെ കടന്നു കളഞ്ഞ ഇവരുടെ കാമുകൻ അമിത് മിശ്രയ്ക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

    പന്ത്രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കൂർത്ത ആയുധം ഉപയോഗിച്ച് കഴുത്തറുത്തായിരുന്നു കൊലപാതകം. പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം അരങ്ങേറിയതെന്നും പൊലീസ് പറയുന്നു.

    Also Read-ലൈംഗിക പീഡനം; പ്രമുഖ ബോളിവുഡ് താരം ജാക്കി ഭഗ്നാനി ഉൾപ്പെടെ 9 പേർക്കെതിരെ കേസ്

    തുടർന്ന് മൃതദേഹം വീട്ടിലെ കിടപ്പുമുറിയിൽ കുഴിച്ചു മൂടിയ ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ റഷീദയും ഷെയ്ഖയും അവരവരുടെ ജീവിതവുമായി മുന്നോട്ട് പോയി. എന്നാല്‍ ഇതിനിടെ റായിസിനെ കാണാനില്ലെന്ന ശ്രദ്ധയിൽപ്പെട്ട ഒരു അയൽവാസി പരാതിയും നൽകിയിരുന്നു. റായിസിനെ കാണാനില്ലെന്ന് വിവരം അറിഞ്ഞ് ഇയാളുടെ  സഹോദരൻ കാര്യങ്ങൾ അന്വേഷിക്കാനെത്തിയിരുന്നു.  അപ്പോഴാണ് കൊലപാതകവിവരം അറിയുന്നത്. പിതാവ് കൊല്ലപ്പെട്ട വിവരം റായിസിന്‍റെ മകൾ തന്നെ ചെറിയച്ഛനോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളാണ് പൊലീസിൽ വിവരം അറിയിച്ചത്.

    മുംബൈയിലെ ഒരു വസ്ത്രവ്യാപാര ശാലയിൽ സെയിൽസ്മാനായിരുന്നു കൊല്ലപ്പെട്ട റായിസ്. ഇയാളുടെ മൃതദേഹം വീണ്ടെടുക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.



    മറ്റൊരു സംഭവത്തിൽ രോഗബാധിതയായ കാമുകിയെ യുവാവ് മരുന്നു കുത്തിവച്ച് കൊലപ്പെടുത്തി.  മഹാരാഷ്ട്രയിലെ പനവേലിലെ സ്വകാര്യ ആശുപത്രിയിലെ വാർഡ് ബോയി ആയി ജോലിനോക്കുന്ന 35കാരനാണ് കാമുകിയെ മരുന്നുകൾ കുത്തിവെച്ച് കൊലപ്പെടുത്തിയത്. അനസ്തീഷ്യക്ക് ഉപയോഗിക്കുന്ന കെറ്റാമിൻ ഉൾപ്പെടെ മരുന്നുകൾ അധിക ഡോസിൽ കുത്തിവെച്ചാണ് യുവാവ് കൊല നടത്തിയത്.

    ഈ കുത്തിവെയ്പ്പ് എടുക്കുന്നതിലൂടെ രോഗം കുറയുമെന്ന് പെൺകുട്ടിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ചന്ദ്രകാന്ത് ഗെയ്കര്‍ എന്ന യുവാവാണ് ക്രൂരകൃത്യം ചെയ്തത്. വീട്ടുജോലിക്കാരിയായ യുവതിയും ചന്ദ്രകാന്തും കഴിഞ്ഞ ആറുമാസമായി പ്രണയത്തിലായിരുന്നു. ചന്ദ്രകാന്തിനെ വിവാഹം കഴിക്കാൻ യുവതി ആഗ്രഹിച്ചിരുന്നു. ഈ ആവശ്യം മുന്നോട്ടുവെച്ചപ്പോഴെല്ലാം യുവാവ് ഒഴിഞ്ഞുമാറി. രോഗബാധിതയായതാണ് കാരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

    മെയ് 29ന് കോലി- കോപാർ ഗ്രാമത്തിലെ റോഡിൽ കിടക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം പ്രദേശവാസികളാണ് ആദ്യം കാണുന്നത്. ഇവർ വിവരം നൽകിയതനുസരിച്ച് ഗ്രാമമുഖ്യൻ സ്ഥലത്തെത്തുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. അപകട മരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

    യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞ സഹോദരൻ, ഇതിൽ ദുരൂഹത ആരോപിച്ച് പൊലീസിനെ സമീപിച്ചു. തുടർന്ന് പെൺകുട്ടിയുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നടുക്കുന്ന കൊലയുടെ വിവരം പുറത്തായത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ചന്ദ്രകാന്ത് കുറ്റം സമ്മതിക്കുകയായിരുന്നു.
    Published by:Asha Sulfiker
    First published: