HOME » NEWS » Crime » WOMAN KILLS SELF A DAY BEFORE MAN MARRIAGE MAN HELD ON RAPE CHARGES NJ

'വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു'; കാമുകന്റെ വിവാഹത്തിന് തലേദിവസം വീട്ടിലെത്തി യുവതി വിഷം കഴിച്ചു മരിച്ചു

വിവാഹ വാഗ്ദാനം നൽകി യുവാവ് പീഡിപിച്ചുവെന്നും എന്നാൽ പിന്നീട് പിന്മാറിയെന്നുമാണ് പരാതി.

News18 Malayalam | news18-malayalam
Updated: November 25, 2020, 9:06 AM IST
'വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു'; കാമുകന്റെ വിവാഹത്തിന് തലേദിവസം വീട്ടിലെത്തി യുവതി വിഷം കഴിച്ചു മരിച്ചു
representative image
  • Share this:
മുസാഫർനഗർ: വിവാഹ വാഗ്ദാനം നൽകിയ പീഡിപിച്ചു എന്ന പരാതി നൽകിയതിന് പിന്നാലെ ഉത്തർപ്രദേശിൽ 26 കാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച്ചയാണ് യുവാവിന്റെ വീടിന് മുന്നിലെത്തിയ യുവതി വിഷം കഴിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവാഹ വാഗ്ദാനം നൽകി യുവാവ് പീഡിപിച്ചുവെന്നും എന്നാൽ പിന്നീട് പിന്മാറിയെന്നുമാണ് പരാതി. യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെയാണ് യുവതി ആത്മഹത്യ ചെയ്തത്. യുവാവിന്റെ വിവാഹത്തിന് തലേദിവസം വീട്ടിൽ എത്തി വിഷം കഴിക്കുകയായിരുന്നു.

You may also like:മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; ഗർഭിണിയായ യുവതിയെ കാമുകൻ കഴുത്തു ഞെരിച്ചു കൊന്നു

27 വയസ്സുള്ള യുവാവിനെതിരെ യുവതി പരാതി നൽകിയിരുന്നു. ഏഴ് മാസമായി ഇയാളുമായി പ്രണയത്തിലായിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. നവംബർ 20നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പരാതി നൽകിയതിന് പിന്നാലെയാണ് യുവാവിന്റെ വിവാഹം 24 ന് തീരുമാനിച്ചിരിക്കുന്നതായി അറിഞ്ഞത്. ഇതോടെ ഇയാളുടെ വീട്ടിൽ എത്തുകയായിരുന്നു.

You may also like:Nusrat Jahan|'ലൗവും ജിഹാദും ഒന്നിച്ച് പോകില്ല; മതത്തെ രാഷട്രീയ ഉപകരണമാക്കാതിരിക്കൂ': നുസ്രത്ത് ജഹാൻ

മുസാഫർനഗറിലെ ജമാൽപൂരിലാണ് യുവാവിന്റെ വീട്. വീട്ടിലെത്തി യുവാവുമായി വാക്കുതർക്കത്തിനൊടുവിൽ വീടിന് പുറത്തു വെച്ച് പെൺകുട്ടി കയ്യിൽ കരുതിയ വിഷം കഴിക്കുകയായിരുന്നു.

നവംബർ 24 നാണ് യുവാവിന്റെ വിവാഹം തീരുമാനിച്ചിരുന്നത്. ഇതറിഞ്ഞ യുവതി ഇയാളുടെ വീട്ടിൽ എത്തുകയായിരുന്നു. സംഭവത്തിൽ യുവാവിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.

പെൺകുട്ടി നൽകിയ പരാതിയിൽ പൊലീസ് മെഡിക്കൽ പരിശോധന നടത്തുകയും മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്.
Published by: Naseeba TC
First published: November 25, 2020, 9:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading