നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോയി യുവതി; പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ

    ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോയി യുവതി; പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ

    സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനാണ് ഒപ്പമുള്ളതെന്ന് യുവതി വെളിപ്പെടുത്തിയത്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കണ്ണൂർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോകണോ, അതോ 11 വർഷം ഒപ്പം കഴിഞ്ഞ ഭർത്താവിനും മകനുമൊപ്പം പോകണോ? ഇൻസ്പെക്ടറുടെ ചോദ്യത്തിന് കാമുകനൊപ്പം പോയാൽ മതിയെന്നായിരുന്നു യുവതിയുടെ മറുപടി. ഇതു കേട്ടതോടെ പത്തു വയസുള്ള മകൻ വാവിട്ടു കരഞ്ഞു. പയ്യന്നൂർ പൊലീസ് സ്റ്റേഷനിലായിരുന്നു കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

      മൂന്നു ദിവസം മുമ്പാണ് യുവതിയെയും മകനെയും കാണാതായത്. ബന്ധുക്കളുടെ അന്വേഷണത്തിൽ യുവതി ഒരു ഓട്ടോയിൽ കയറി പോയതായി വ്യക്തമായി. ബന്ധുവീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതോടെയാണ് പയ്യന്നൂർ പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയത്.

      Also Read- അംഗപരിമിതന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയയും കാമുകനും; അപകട മരണമാക്കി തീർക്കാൻ ശ്രമം നടന്നതായി പൊലീസ്

      മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ യുവതി കോഴിക്കോട് ജില്ലയിലെ പെരുവണ്ണമുഴിയിലുണ്ടെന്ന് വ്യക്തമായി. തുടർന്ന് പെരുവണ്ണാമുഴി പൊലീസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ യുവതിയെയും മകനെയും കണ്ടെത്തി. ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

      ചോദ്യം ചെയ്തപ്പോഴാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനാണ് ഒപ്പമുള്ളതെന്ന് യുവതി വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് യുവതിയുടെ ഭർത്താവിനെയും ബന്ധുക്കളെയും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചു. തുടർന്നാണ് ആർക്കൊപ്പം താമസിക്കാനാണ് താൽപര്യമെന്ന് പൊലീസ് ചോദിച്ചത്. ഇതിന് ഒരു കൂസലുമില്ലാതെയാണ് കാമുകനൊപ്പം പോകണമെന്ന് യുവതി വാശിപിടിച്ചത്. സ്റ്റേഷനിലെത്തിയ ഭർത്താവിനെ നോക്കാൻ പോലും യുവതി തയ്യാറായില്ല. കാമുകനൊപ്പം പോകണമെന്ന് യുവതി പറഞ്ഞപ്പോൾ, പത്തുവയസുകാരനായ മകൻ പൊട്ടിക്കരഞ്ഞു. എന്നാൽ അതുകൊണ്ടൊന്നും യുവതിയുടെ മനസ് മാറിയില്ല.

      മകനെ ഭർത്താവിന് വിട്ടുനൽകിയ യുവതി, കാമുകനൊപ്പം പോയി. കാർപെന്‍റർ ജോലിക്കാരനായ യുവാവുമായി ഒരു വർഷം മുമ്പാണ് യുവതി പരിചയപ്പെട്ടത്. പരിചയം പ്രണയമായി വളർന്നതോടെ ഒരുമിച്ചു ജീവിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
      Published by:Anuraj GR
      First published:
      )}