• HOME
  • »
  • NEWS
  • »
  • crime
  • »
  • യുവതി തോർത്ത് എത്തിക്കാൻ വൈകി; ഭർത്താവ് മർദിച്ച് ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടതായി പരാതി

യുവതി തോർത്ത് എത്തിക്കാൻ വൈകി; ഭർത്താവ് മർദിച്ച് ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടതായി പരാതി

നിസ്സാര കാര്യങ്ങൾക്കു പോലും ക്രൂരമായി മർദിക്കുമെന്ന് ഭാര്യയുടെ പരാതിയിൽ പറയുന്നു.

  • Last Updated :
  • Share this:
    മലപ്പുറം: കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ വൈകിയതിന് ബെൽറ്റ് കൊണ്ട് ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവിനെതിരെ പരാതി. മർദനത്തിൽ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടുവെന്ന് ഭാര്യയുടെ പരാതിയിൽ പറയുന്നു. മലപ്പുറം വാഴൂരിലാണ് സംഭവം. ഭാര്യയുടെ പരാതിയിൽ വാഴൂർ കൈതൊടി ഫിറോസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.

    നിസ്സാര കാര്യങ്ങൾക്കു പോലും ക്രൂരമായി മർദിക്കുമെന്ന് ഭാര്യയുടെ പരാതിയിൽ പറയുന്നു. ജൂൺ പതിനഞ്ചിന് കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ വൈകിയതിന് ഭർത്താവ് ബെൽറ്റ് കൊണ്ട് മർദിക്കുകയായിരുന്നു. മർദനത്തെ തുടർന്ന് കുഴഞ്ഞു വീണ യുവതിയെ ഭർത്താവും മാതാവു ചേർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. ഒരാഴ്ച്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

    Also Read- കഞ്ചാവും ലഹരി മരുന്നും വാങ്ങാൻ റബർ പാലും റബർ ഷീറ്റും മോഷ്ടിച്ച രണ്ട് യുവാക്കൾ പിടിയിൽ

    വാഴക്കാട് പൊലീസാണ് ഫിറോസ് ഖാനെതിരെ കേസെടുത്തത്. 2011 ലായിരുന്നു. ഫിറോസ് ഖാനും പരാതിക്കാരിയായ യുവതിയും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞത് മുതൽ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് നിരന്തരം ഭർത്താവ് മർദിക്കുന്നതായി പരാതിയിൽ പറയുന്നു. ഗാർഹിക പീഡനത്തിനും മർദനത്തിനുമാണ് കേസെടുത്തത്.

    'ലേയ്സ് ചോദിച്ചിട്ട് കൊടുത്തില്ല'; യുവാവിന് ക്രൂരമർദനം

    ലേയ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിന് പത്തൊമ്പതുകാരനെ മദ്യപസംഘം തെങ്ങിന്‍ തോപ്പിലിട്ട് ക്രൂരമായി മര്‍ദിച്ചു. കൊല്ലം വാളത്തുങ്കല്‍ സ്വദേശി നീലകണ്ഠനാണ് മര്‍ദനമേറ്റത്.കടയില്‍ നിന്നും ചിപ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ നീലകണ്ഠനോട് സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാള്‍ ലേയ്സ് ആവശ്യപ്പെട്ടുകയായിരുന്നു. ചിപ്സ് നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ എട്ട് പേരടങ്ങുന്ന സംഘം മര്‍ദിക്കുകയായിരുന്നു.

    സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നീലകണ്ഠനെ സമീപത്തെ തോപ്പിലേക്ക് ചവിട്ടി തെറിപ്പിച്ച് ദേഹത്തേക്ക് ചാടി വീണ് മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. രണ്ടുപേര്‍ മര്‍ദിക്കുന്നതായാണ് ദൃശ്യത്തില്‍ കാണുന്നത്.
    Published by:Naseeba TC
    First published: