• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മകനെ കൊന്ന മുൻകാമുകനെ യുവതി കൊലപ്പെടുത്തി

News18 Malayalam
Updated: January 3, 2019, 7:23 AM IST
മകനെ കൊന്ന മുൻകാമുകനെ യുവതി കൊലപ്പെടുത്തി
News18 Malayalam
Updated: January 3, 2019, 7:23 AM IST
ചെന്നൈ: ഒൻപതുകാരനായ മകനെ കൊലപ്പെടുത്തിയ മുൻ കാമുകനെ യുവതികൊന്നു. കേസിൽ പരോളിലിറങ്ങിയ കാമുകനെ കൂട്ടുകാരുടെ സഹായത്തോടെയാണ് യുവതി കൊലപ്പെടുത്തിയത്. യുവതിയെയും കൂട്ടുകാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാഹേതര ബന്ധത്തിന് തടസമാകുമെന്ന് കരുതി ചെന്നൈ സ്വദേശികളായ കാർത്തികേയൻ- മഞ്ജുള ദമ്പതികളുടെ ഒൻപത് വയസുകാരനായ മകനെ മഞ്ജുളയുടെ കാമുകൻ നാഗരാജൻ കൊലപ്പെടുത്തിയത്.

LIVE: ഈ വർഷത്തെ ആദ്യഹർത്താൽ ആരംഭിച്ചു

തമിഴ്നാട് വൈദ്യതി വകുപ്പിൽ എഞ്ചിനീയറായിരുന്നു മഞ്ജുള. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ നാഗരാജുമായി മഞ്ജുളക്ക് വർഷങ്ങളായി അടുപ്പമുണ്ടായിരുന്നു. കുട്ടിയുടെ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന നാഗരാജ് ഒരാഴ്ച മുമ്പാണ് പരോളിൽ ഇറങ്ങിയത്. മുമ്പ് ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ എത്തി തിരികെ പോകുന്ന വഴി സ്കൂട്ടറിലും ഓട്ടോറിക്ഷയിലുമായി എത്തിയ യുവതിയും കൂട്ടുകാരും നാഗരാജിനെ വളഞ്ഞു. പിന്നീട് മഞ്ജുള തന്നെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Also Read- കല്ലേറിൽ പരുക്കേറ്റ കർമസമിതി പ്രവർത്തകൻ മരിച്ചു


മകന്റെ കൊലപാതകത്തിന് ശേഷം മഞ്ജുളയും ഭർത്താവും വേർപിരിഞ്ഞാണ് കിഴയുന്നത്. സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട് ഭർത്താവ് മഞ്ജുളയെ ശല്യപ്പെടുത്തുകയും കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ശല്യം അവസാനിപ്പിക്കാൻ ഭർത്താവിനെയും മുൻ കാമുകനെയും വധിക്കാനായിരുന്നു യുവതിയുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു. ഇതിനായി തോക്ക് വാങ്ങാൻ സുഹൃത്തിന് പണം നൽകി. എന്നാൽ സുഹൃത്ത് കളിത്തോക്ക് നൽകി പറ്റിച്ചു. ഇതിന്റെ പേരിലുള്ള കേസിൽ ജയിലിലായ മഞ്ജുള പുറത്തിറങ്ങിയശേഷമാണ് അടുത്ത കൊലപാതകം ആസൂത്രണം ചെയ്തത്.

നാഗരാജിനെ കൊലപെടുത്താൻ ഉപയോഗിച്ച കത്തി സംഭവസ്ഥലത്ത് നിന്ന് തന്നെ കണ്ടെത്തിയിട്ടുണ്ട്. യുവതിയെ സഹായിച്ച ഒരു സ്ത്രീ അടക്കമുള്ള ആറ് സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലെടുത്തു.
Loading...

First published: January 3, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...